അതിര്‍ത്തിയിലെ വെല്ലുവിളികള്‍ നേരിടാന്‍ വിപുലമായ ആസൂത്രണം; ജമ്മു കാശ്മീരില്‍ സംഘടനാ വളര്‍ച്ചയ്‌ക്ക് പദ്ധതി; ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിര്‍ത്തിയിലെ വെല്ലുവിളികള്‍ നേരിടാന്‍ വിപുലമായ ആസൂത്രണം; ജമ്മു കാശ്മീരില്‍ സംഘടനാ വളര്‍ച്ചയ്‌ക്ക് പദ്ധതി; ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2025, 12:06 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ചൈന, പാകിസ്ഥാന്‍ എന്നീ അയല്‍ രാജ്യങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്ന അതിര്‍ത്തി സംസ്ഥാനങ്ങളിലെ വെല്ലുവിളികള്‍ അതിജീവിക്കുന്നതിന്ആര്‍എസ്എസ് ആവിഷ്‌കരിച്ചിരിക്കുന്നത് വിപുലമായ ആസൂത്രണം. ചൈന, പാക് അതിര്‍ത്തി പങ്കിടുന്ന ജമ്മു കാശ്മീരില്‍ സംഘടനാ വളര്‍ച്ചയ്‌ക്ക് വിപുലമായപദ്ധതി ആവിഷ്‌കരിച്ചെന്ന് ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധി സഭയില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.

മുപ്പത്തിമൂന്ന് വിഷയങ്ങളെ ആസ്പദമാക്കി 689 ഗ്രാമങ്ങളില്‍ വിശദമായ സര്‍വേ നടത്തിക്കൊണ്ടായിരുന്നു പ്രവര്‍ത്തനം ആരംഭിച്ചത്. അത്തരം ഗ്രാമങ്ങളിലെ സാമൂഹ്യ സാമ്പത്തികസുരക്ഷ വിഷയങ്ങളായിരുന്നു സര്‍വേയ്‌ക്ക് വിധേയമാക്കിയത്. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പങ്കെടുത്ത യോഗത്തില്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ സ്ഥിതിഗതികളെക്കുറിച്ച് വിശദമായ പഠനം അവതരിപ്പിച്ചു. ജില്ലാതലത്തിലെ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ച് സംഘടനാ പ്രവര്‍ത്തനം ശക്തമാക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിച്ചു. 2025 വിജയദശമിക്ക് മുമ്പ് ഇത്തരം മേഖലകളില്‍ പ്രവര്‍ത്തനം ശക്തമാക്കുന്നതിന് വിപുലമായ പദ്ധതികള്‍ തയാറാക്കി.

ജമ്മു കശ്മീരിലെ സംഘടനാ പ്രവര്‍ത്തനം ശക്തമാക്കുന്നതിന് ഒരു കാര്യകര്‍ത്താവ് ഒരു ശാഖ എന്ന പദ്ധതിയിലൂടെ സംസ്ഥാനത്ത് 557 ശാഖകളുള്ളതില്‍ 400 ശാഖകളിലെ കാര്യകര്‍ത്താക്കളെ പങ്കെടുപ്പിച്ച് യോഗങ്ങള്‍ നടന്നു. ദക്ഷിണ ആസാമില്‍ 37 താലൂക്കുകളിലും 9 നഗരങ്ങളിലും പൂര്‍ണ ഗണവേഷധാരികളായ സ്വയം സേവകരുടെ പഥസഞ്ചലനങ്ങള്‍ നടന്നു. ഇവിടെ 323 മണ്ഡലങ്ങളില്‍ നിന്ന് 257 മണ്ഡലങ്ങളിലെ കാര്യകര്‍ത്താക്കള്‍ പങ്കെടുത്ത യോഗങ്ങള്‍ നടന്നു. ഉത്തരബംഗാളില്‍ നേതാജി ജന്മദിനത്തോടനുബന്ധിച്ച് 103 കേന്ദ്രങ്ങളില്‍ പഥസഞ്ചലനങ്ങള്‍ സംഘടിപ്പിച്ചു. ആസാം, ബംഗാള്‍, ത്രിപുര വടക്കുകിഴക്കന്‍ മേഖലകളിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം വിപുലമാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടണ്ടെന്ന് ഇന്നലെ പ്രതിനിധി സഭയില്‍ അവതരിപ്പിച്ച 76 പേജ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

നാടോടികളായി അലഞ്ഞുനടക്കുന്ന സമൂഹങ്ങള്‍ മുതല്‍ വന്‍ നഗരങ്ങളിലെ പ്രബുദ്ധസമൂഹം വരെ എല്ലാതലങ്ങളിലെയും ജനസമൂഹങ്ങള്‍ക്കിടയില്‍ ദേശീയ ആശയം വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം ചുമതലക്കാരെയും വിഭാഗങ്ങളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ദേശീയ ഐക്യം തകര്‍ക്കുന്നതിന് ജാതി, ഭാഷ, പ്രാദേശിക വിഷയങ്ങള്‍ ഉന്നയിച്ച് വിഘടനവാദ ശക്തികള്‍ തലപൊക്കുന്നത് കരുതിയിരിക്കണമെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു.

Tags: Akhil Bharatiya Pratinidhi Sabha
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies