നിങ്ങൾ വാങ്ങിയ വസ്ത്രത്തിനുള്ളിൽ നിന്നും വിദേശ കറൻസി ലഭിച്ചാൽ എന്തായിരിക്കും പ്രതികരണം. നൈന എന്ന സോഷ്യൽ മീഡിയ ഉപയോക്താവിനാണ് പാന്റിന്റെ പോക്കറ്റിൽ നിന്നും യൂറോപ്പ്യൻ കറൻസിയായ യൂറോ ലഭിച്ചത്.
ഡൽഹിയിലെ പ്രശസ്തമായ ജനപഥ് മാർക്കറ്റിൽ നിന്നാണ് യുവതി പാന്റ് വാങ്ങിയത്. ഏകദേശം ആയിരം രൂപ മൂല്യം വരുന്ന നോട്ടുകളാണ് ലഭിച്ചത്. പാന്റിന്റെയും കൂടെ കിട്ടിയ യൂറോയുടെയും ചിത്രം യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. “ജനപഥിൽ ഇന്ന് ഞാൻ വാങ്ങിയ ട്രൗസറിൽ നിന്ന് 10 യൂറോ കണ്ടെത്തി കൂട്ടുകാരെ” എന്ന കുറിപ്പൊടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്.
പോസ്റ്റ് വളരെ പെട്ടന്ന് തന്നെ വൈറലാകുകയും ചർച്ചകൾക്ക് തുടക്കമിടുകയും ചെയ്തു. ചില ഉപയോക്താക്കൾ ക്യാഷ് ബാക്ക് എന്നും റീ ഫണ്ടും എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ മറ്റു ചിലർ ഇത് സെക്കന്റ് ഹാൻഡ് ആണോ എന്ന സംശയമാണ് പ്രകടിപ്പിച്ചത്. ജൻപഥ്, സരോജിനഗർ മാർക്കറ്റിൽ പലപ്പോഴും യൂറോപ്പിൽ നിന്നുള്ള സെക്കൻഡ് ഹാൻഡ് വസ്ത്രങ്ങൾ വിൽക്കാറുണ്ട്. മരണപ്പെട്ട വ്യക്തികളുടെ വസ്ത്രങ്ങൾ ഉപേക്ഷിക്കുകയോ സംഭാവന നൽകുകയോ ചെയ്യുന്നത് വിദേശത്ത് പതിവാണ്. അത്തരം വസ്ത്രമായിരിക്കും ഇതെന്നാണ് മറ്റൊരാൾ കുറിച്ചത്.