2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (RCB) നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ (KKR) പരാജയപ്പെടുത്തി ആദ്യ വിജയം സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന കെകെആറിനെ 174 റൺസിന് ഒതുക്കിയ ആർസിബി 16.2 ഓവറിൽ വിജയലക്ഷ്യം മറികടന്നു.
വെസ്റ്റ് ഇൻഡീസ് താരം സുനിൽ നരൈൻ 26 പന്തിൽ നിന്ന് 44 റൺസ് നേടി കെകെആറിന്റെ സ്കോറിൽ വലിയ സംഭാവന നൽകി. കളിക്കിടെ നരൈനിനെതിരെ ഉയർന്ന ഒരു ഹിറ്റ് വിക്കറ്റ് കോൾ ആരും കാര്യമാക്കിയിരുന്നില്ല. എന്നാൽ കളികഴിഞ്ഞും സോഷ്യൽ മീഡിയയിലടക്കം ചർച്ചയായത് ഇതാണ്.
“ബെയിൽസ് എങ്ങനെയാണ് വീണത്,” കോലി ആർസിബി വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മയോട് ചോദിക്കുന്നത് കാണാം .”എനിക്കറിയില്ല, ഞാൻ ശ്രദ്ധിച്ചില്ല. എന്റെ കണ്ണുകൾ പന്തിലായിരുന്നു,” ജിതേഷ് മറുപടി പറഞ്ഞു. ആർസിബിയുടെ പുതിയ നായകൻ രജത് പാട്ടീദാറിൽ നിന്ന് അർദ്ധമനസ്സോടെയുള്ള ഒരു അപ്പീൽ വന്നെങ്കിലും അത് അമ്പയർ കാര്യമായെടുത്തില്ല. ആർസിബിയും ഇതിന് പിന്നാലെ പോയില്ല. എന്നാൽ പന്ത് എറിയുന്ന സമയത്ത് നരെയ്ൻ ബെയിൽസ് തട്ടിയെന്ന് കണ്ടെത്തിയിരുന്നെങ്കിൽ, ആർസിബിക്ക് താരത്തെ ഹിറ്റ് വിക്കറ്റായി പുറത്താക്കാമായിരുന്നു.
What just happened there? 👀#RCB fans, was that OUT or NOT? 🤔
Watch LIVE action: https://t.co/iB1oqMusYv #IPLonJioStar 👉 KKR🆚RCB, LIVE NOW on Star Sports Network & JioHotstar! pic.twitter.com/FUK5q0hDGR
— Star Sports (@StarSportsIndia) March 22, 2025