മത്സരത്തിനിടെ ഹൃദയാഘാതമുണ്ടായ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻനായകൻ തമീം ഇഖ്ബാൽ ആശുപത്രിയിൽ. ധാക്ക പ്രിമിയർ ഡിവിഷൻ ക്രിക്കറ്റ് ലീഗ് മത്സരത്തിനിടെയാണ് സംഭവം. താരം ഫീൾഡ് ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
മൊഹമ്മദെൻ സ്പോർട്ടിംഗ് ക്ലബും ഷൈനെപുക്കൂർ ക്രിക്കറ്റ് ക്ലബും തമ്മിലുള്ള മത്സരത്തിനിടെയാണ് താരത്തിന് ഹൃദയാഘാതമുണ്ടായത്.
ഏകദിന മത്സരമായിരുന്നു നടന്നത്. അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാൻ ഹെലികോപ്റ്റർ സജ്ജമാക്കിയിരുന്നെങ്കിലും അപ്രതീക്ഷിതമായ കാരണത്താൽ അത് പറത്തിയില്ല. തുടർന്ന് അദ്ദേഹത്ത ഫസിലതുന്നീസ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. താരത്തിന്റെ ആരോഗ്യം ഗുരുതരാവസ്ഥയിലാണ്. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്ന് ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.
താരത്തെ ഉടനെ ധാക്കയിലേക്ക് എയർലിഫ്റ്റ് ചെയ്യും. ടൂർണമെൻിലെ ഏറ്റവും ഉയർന്ന നാലാമത്തെ റൺവേട്ടക്കാരനാണ് തമീം. ഏഴ് മത്സരത്തിൽ നിന്ന് 368 റൺസാണ് തമീം നേടിയത്.2025 ജനുവരിയിലാണ് രാജാന്ത്യര ക്രിക്കറ്റിൽ നിന്ന് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചത്. 243 ഏകദിനവും 70 ടെസ്റ്റും 78 ടി20യും കളിച്ച അദ്ദേഹം 15000 റൺസാണ് എല്ലാ ഫോർമാറ്റിൽ നിന്നും നേടിയത്. 25 സെഞ്ച്വറിയും സ്വന്തമാക്കിയിട്ടുണ്ട്.