കട ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി എത്തിയ ബോളിവുഡ് നടിയെ ഹോട്ടലിൽ വച്ച് കൊള്ളയടിച്ചു. ഹൈദരാബാദിലെ ബഞ്ചാര ഹിൽസിനടുത്തുള്ള ഹോട്ടലിൽ അർദ്ധരാത്രിയാണ് സംഭവം. രാത്രി വൈകിയാണ് അജ്ഞാതർ മുറിയിലേക്ക് അതിക്രമിച്ചു കയറിയതെന്നാണ് റിപ്പോർട്ടുകൾ.
അർദ്ധരാത്രിയാണ് സംഭവം നടന്നതെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. രണ്ട് സ്ത്രീകളും രണ്ട് യുവാക്കളും ഹോട്ടൽ മുറിയിൽ അതിക്രമിച്ച് കയറി അനാശാസ്യ പ്രവർത്തനങ്ങൾക്ക് നിർബന്ധിച്ചു. എതിർത്തിപ്പോൾ കൈകാലുകൾ കെട്ടിയിട്ട് ബാഗിൽ നിന്ന് പണവും സ്വർണ്ണവും കൊള്ളയടിച്ച് സംഘം ഓടി രക്ഷപ്പെട്ടു. ബാഗിൽ സൂക്ഷിച്ച 50,000 രൂപയും സ്വർണ്ണവും നഷ്ടമായെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി തെലുങ്ക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോട്ടലിലെയും പരിസര പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. കൂടുതൽ വിശദാംശങ്ങൾ പുറത്ത് വിടാൻ പൊലീസ് തയ്യാറായിട്ടില്ല.















