പേട്ട: വിമാനത്താവളത്തിലെ ഉദ്യോഗസ്ഥ ട്രെയിൻ തട്ടി മരിച്ചനിലയിൽ. തിരുവനന്തപുരം പേട്ടയിലാണ് സംഭവം. പത്തനംതിട്ട കൂടൽ കാരയ്‌ക്കാക്കുഴി പൂഴിക്കാട്ട് വീട്ടിൽ മേഘ മധു (25) ആണ് മരിച്ചത്. ട്രെയിൻ തട്ടി മരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എയർപോർട്ട് ഇമിഗ്രേഷൻ ഓഫീസറാണ് യുവതി. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം