മുംബൈ ഇന്ത്യൻസ് കുപ്പായത്തിൽ ഇന്നലെ ചെന്നൈക്കെതിരെ അരങ്ങേറിയ മലയാളി താരത്തിന് പുരസ്കാരം സമ്മാനിച്ച് മുംബൈ ടീം. മത്സരത്തിലെ മികച്ച ബൗളരുടെ ബാഡ്ജാണ് വിഘ്നേഷ് പുത്തൂരിന് നൽകിയത്. ടീം ഉടമയായ നിത അംബാനിയാണ് ഇത് സമ്മാനിച്ചത്. ഇതിന്റെ വീഡിയോ മുംബൈ ഔദ്യോഗിക എക്സ് പേജിൽ പങ്കുവച്ചിട്ടുണ്ട്. മികച്ച പ്രകടനം നടത്തുന്ന താരങ്ങൾക്ക് പ്രോത്സാഹനമെന്ന നിലയ്ക്കാണ് മാനേജ്മെന്റ് പുരസ്കാരങ്ങൾ നൽകുന്നത്.
ചെന്നൈക്കെതിരെയുള്ള മത്സരത്തിൽ നാലോവർ പന്തെറിഞ്ഞ താരം 32 റൺസ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. സിഎസ്കെ നായകൻ ഋതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നിവരുടെ വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഇത് ചെന്നൈയെ സമ്മർദത്തിലാക്കാനും മുംബൈയെ സഹായിച്ചു. എറിയാനെത്തിയ ആദ്യ ഓവറിൽ തന്നെ വിഘ്നേഷിന് വിക്കറ്റ് നേടാനായി.
മലപ്പുറത്ത് നിന്നുള്ള ചൈനമാൻ ബൗളറാണ് വിഘ്നേഷ് പുത്തൂർ. മുംബൈ സ്കൗട്ടുകളാണ് യുവതാരത്തെ കണ്ടെത്തിയത്. തനിക്ക് നൽകിയ അവസരത്തിനും പിന്തുണയ്ക്കും താരം ടീം ഉടമയോടും ക്യാപ്റ്റനോടും സഹപ്രവർത്തകരോടും നന്ദി പറഞ്ഞു.
Local Kerala talent ➡️ MI debut in a big game ➡️ Wins the Dressing Room Best Bowler 🏅
Ladies & gents, Vignesh Puthur! ✨#MumbaiIndians #PlayLikeMumbai #TATAIPL #CSKvMI pic.twitter.com/UsgyL2awwr
— Mumbai Indians (@mipaltan) March 24, 2025
✨ Sapne sach hote hai ✨ x THREE 🫡#MumbaiIndians #PlayLikeMumbai #TATAIPL #CSKvMIpic.twitter.com/td1l106Y6E
— Mumbai Indians (@mipaltan) March 23, 2025















