തിരുവനന്തപുരം: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ട്രെയിൻ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജൻസ് മുന്നിയിപ്പ്. പാക് ഐഎസ്ഐഎസ്, ലഷ്കർ- ഇ- തൊയ്ബ അടക്കമുളള ഭീകരസംഘടനകളുടെ പേരാണ് ഇന്റലിജൻസ് റിപ്പോർട്ടിലുള്ളത്. ഭീകര സംഘടനകൾ കേരളം അടക്കമുള്ള സംസ്ഥാനങ്ങളെ ലക്ഷ്യമിടുന്നുണ്ടെന്നും ഇതിൽ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രത്തിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ഇന്റലിജൻസ് മുന്നറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കാൻ സംസ്ഥാന ഇന്റലിജൻസ് പൊലീസിന് നിർദ്ദേശം നൽകി. വിവിധ റെയിൽവേ സ്റ്റേഷനുകൾ, റെയിൽവേ ട്രാക്കുകൾ, റെയിൽവേയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും അതീവ ജാഗ്രത പുർത്താനാണ് നിർദ്ദേശിച്ചിട്ടുണ്ട്.
ജനസാന്ദ്രതയുള്ള കേന്ദ്രങ്ങളിൽ നിരീക്ഷണം ശക്തമാക്കണം. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയെ ഉൾപ്പെടുത്തി സുരക്ഷ പരിശോധ കർശനമാക്കണം. ക്രമാസമാധാന പ്രശ്നങ്ങളും അനിഷ്ട സംഭവങ്ങളും ഒഴിവാക്കാൻ ആവശ്യമായ സുരക്ഷാ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.















