കുട്ടികളിൽ ശാസ്ത്രാവബോധം വളർത്താനായാണ് സ്കൂളുകളിൽ സയൻസ് എക്സിബിഷൻ സംഘടിപ്പിക്കുന്നത്. ഇത്തരം പരിപാടികളിലും മതം കുത്തിക്കയറ്റുന്നത് ഒട്ടും ആശാസ്യമല്ല. സയൻസ് എക്സിബിഷനിൽ ‘ ബുർഖ പ്രൊജക്ടു’മായി എത്തിയ വിദ്യാർത്ഥിനിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. കർണാടക ചാമരാജനഗറിലെ ഒരു സ്കൂളിൽ നിന്നുള്ള ദൃശ്യമാണിത്. ബുർഖ ധരിക്കുന്ന സ്ത്രീകൾക്ക് മരണശേഷം സ്വർഗത്തിലെത്താമെന്നും അല്ലാത്തവർ നരകത്തിലെത്തുമെന്നാണ് കുട്ടി പറയുന്നത്.
” ഹലോ, എന്റെ പേര്….. ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുന്നു. ഇന്നത്തെ എന്റെ വിഷയം ഖബറിനുള്ളിലെ ശിക്ഷയാണ്. ബുർഖ ധരിച്ചാൽ മരണശേഷം ശരീരത്തിന് ഒന്നും സംഭവിക്കില്ലെന്നും, സാധാരണ വസ്ത്രം ധരിച്ചാൽ നരകത്തിൽ പോകുമെന്നും, ശരീരം പാമ്പുകളും തേളുകളും തിന്നുതീർക്കുമെന്നും അള്ളാഹു പറയുന്നു
ബുർഖയ്ക് പിന്നിലുള്ള സ്ത്രീ, രക്തം ചിന്തുന്ന രക്തസാക്ഷിയെ പോലെ പരിശുദ്ധയാണ്. ബുർഖ ഒന്നിനും തടസ്സമല്ല, സ്ത്രീക്ക് ഏത് ഹലാൽ ജോലിയും ഇതിലൂടെ ചെയ്യാൻ കഴിയും. സ്ത്രീയെ ജന്നത്തിലേക്ക്(സ്വർഗത്തിലേക്ക്) നയിക്കാനുള്ള മാർഗമാണിത്.”
Science exhibition in HUDA public school chamrajnagar, Karnataka
This is the result of over islamisation in the education system.
“Don’t mix religion with education” is only for hindus . The Reason why India is so backward pic.twitter.com/k6cs5IkKWg
— DSH MAX (@team_dsh_1) March 23, 2025
ബുർഖ ധരിക്കുന്നതിന്റെ ഭൗതികമായ ഗുണങ്ങൾ പെൺകുട്ടി വിശദീകരിക്കുന്നതിങ്ങനെ, “ബുർഖ ധരിച്ചാൽ സ്ത്രീക്ക് പുരുഷനെയും പുരുഷന് സ്ത്രീയെയും കാണാൻ കഴിയില്ല. ബുർഖ ധരിക്കാതെ ചുറ്റിത്തിരിയുന്ന സ്ത്രീയും അവളെ ചോദ്യം ചെയ്യാത്ത ഭർത്താവും ദമ്പതികളാകാൻ പാടില്ല. ബുർഖയിടാതെ ഭാര്യയെ പുറത്തിറങ്ങാൻ അനുവദിക്കുന്ന വ്യക്തിയുടെ പ്രാർത്ഥന അള്ളാഹു സ്വീകരിക്കില്ല”, കുട്ടി പറയുന്നു.
Finally got a video of the mulla who indoctrinates Muslim girls.
See how they brainwash young children and ruin their future.
Everyone is born innocent , but under the guidance of such people, they will choose a wrong path. https://t.co/oJ0geuxjIx pic.twitter.com/fIeqTDsf4T
— DSH MAX (@team_dsh_1) March 24, 2025
സയൻസ് എക്സിബിഷനിൽ ഇത്തരം ഒരു പ്രൊജകട് എന്ന ആശങ്കയാണ് സോഷ്യൽ മീഡിയ നിറയെ. വിമർശനം ശക്തമായതോടെ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ചാമരാജനഗർ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ബ്ലോക്ക് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.















