ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ. രാഹുലിനും ഭാര്യയും ബോളിവുഡ് നടിയുമായ അതിയ ഷെട്ടിക്കും തിങ്കളാഴ്ച (മാർച്ച് 24) പെൺകുഞ്ഞ് ജനിച്ചു. ദമ്പതികൾ തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് സന്തോഷവാർത്ത പങ്കുവച്ചത്. “ബ്ലെസ്ഡ് വിത്ത് എ ബേബി ഗേൾ” എന്ന പോസ്റ്റാണ് അതിയായും രാഹുലും പങ്കുവച്ചത്. മകൾക്ക് കുഞ്ഞുണ്ടായ സന്തോഷം മുത്തച്ഛൻ സുനിൽ ഷെട്ടിയും മറച്ചുവച്ചില്ല. ദമ്പതികൾ പങ്കുവച്ച പോസ്റ്റ് സുനിൽ ഷെട്ടി തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി.
2015 ൽ ഹീറോ എന്ന ചിത്രത്തിലൂടെയാണ് അതിയ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു. മോഡലിംഗ് രംഗത്തും സജീവമാണ്.അടുത്തിടെ ഇരുവരും ഒന്നിച്ചുള്ള മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലായിരുന്നു.
ഐപിഎല്ലിൽ ഈ സീസണൽ ഡൽഹി കാപിറ്റൽസ് താരമായ രാഹുൽ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട ആദ്യ മത്സരത്തിൽ നിന്നും വിട്ട് നിന്നിരുന്നു. ഭാര്യയോടൊപ്പം സമയം ചിലവഴിക്കാൻ എൽഎസ്‌ജിക്കെതിരായ മത്സരത്തിൽ നിന്നും വിട്ടുനിൽക്കാൻ മാനേജ്‌മന്റ് അദ്ദേഹത്തിന് പ്രത്യേക അനുമതി നൽകിയതായാണ് വിവരം. മാർച്ച് 30 ന് നടക്കുന്ന ഹൈദരാബാദിനെതിരായ രണ്ടാം മത്സരത്തിന് മുന്നോടിയായി താരം ഡൽഹി ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷ.
View this post on Instagram















