എറണാകുളം: ക്ഷാമബത്ത ശമ്പളത്തിന്റെ ഭാഗമായതിനാൽ സംസ്ഥാന സർക്കാരിന് കീഴിലുള്ള ജീവനക്കാർക്ക് കുടിശ്ശിക ആയ ക്ഷാമബത്ത എപ്പോൾ നൽകുമെന്ന് സർക്കാർ ഉടൻ തീരുമാനം അറിയിക്കണമെന്നും,കുടിശ്ശിക തുക നൽകുന്നതിന് ആവശ്യമായ സമയവും, അതിന്റെ ഒരു ഭാഗമെങ്കിലും എന്ന് നൽകാൻ സാധിക്കുമെന്നുമുള്ള സത്യവാങ്മൂലം ഫയൽ ചെയ്യാൻ ഫിനാൻസ് വകുപ്പ് അഡിഷണൽ സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടു. അനുവദിച്ച ക്ഷാമബത്തയുടെ മുൻകാല പ്രാബല്യം നിഷേധിച്ച സർക്കാർ നടപടിക്കെതിരെ കേരള എൻ ജി ഒ സംഘ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ് ഉണ്ടായിരിക്കുന്നത്.















