തിരുവനന്തപുരം : ഭീകര ബന്ധത്തിലും കള്ളപ്പണം വെളുപ്പിക്കലിലും ഇഡി നടപടി നേരിടുന്ന എസ് ഡി പി ഐ നടത്തിയ ഇഫ്താർ വിരുന്നിൽ കൊണ്ഗ്രെസ്സ് നേതാക്കൾ പങ്കെടുത്തു.എസ് ഡി പി ഐ സംസ്ഥാന അധ്യക്ഷൻ സിപിഎ ലത്തീഫാണ് വിരുന്ന് നടത്തിയത്.
കോൺഗ്രസ് നേതാക്കളായ എംഎം ഹസനും വിഎസ് ശിവകുമാറും വിരുന്നിൽ പങ്കെടുത്തു. ഇന്നലെ വൈകിട്ട് തിരുവനന്തപുരത്തെ ഹോട്ടൽ ഡിമോറയിൽ ആയിരുന്നു വിരുന്ന്.
ഭീകര ബന്ധത്തിലും കള്ളപ്പണം വെളുപ്പിക്കലിലും അടക്കം വിവിധ ആരോപണങ്ങൾ നേരിടുന്ന എസ്ഡിപിഐ നടത്തിയ വിരുന്നിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തത് വിവാദമായി.















