തിരുവനന്തപുരം : ആശാ വർക്കർ സമരത്തിൽ കേരളാ സർക്കാരിന്റെ ഇരട്ടത്താപ്പ് തുറന്നു കാട്ടി കവി കെ സച്ചിദാനന്ദൻ.
ആശാ സമരത്തെ ഉത്കണ്ഠയോടും ആശങ്കയോടുമാണ് കാണുന്നത് എന്നും ആശാവർക്കർമാരുടെ ആവശ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്നത് അർത്ഥ ശൂന്യവും അസംബന്ധവുമാണെന്നും കെ സച്ചിദാനന്ദൻ പറഞ്ഞു.
ഓണറേറിയം വ്യത്യസ്തമാകുന്നത് അതാത് സംസ്ഥാനങ്ങൾ തീരുമാനിക്കുന്നത് കൊണ്ടാണെന്നും, ആശാവർക്കർമാർക്ക് വേണ്ടത് സഹതാപമല്ല ബഹുമാനമാണ് എന്നും അദ്ദേഹം പറഞ്ഞു. ആശാ വർക്കർമാർ ന്യൂനപക്ഷമാണെന്ന് പറയുന്നത് ഇടതുപക്ഷ ഗവൺമെൻറ് ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യമാണ് എന്ന് സർക്കാരിനെതിരെ സച്ചിദാനന്ദൻ തുറന്നടിച്ചു.
ആശാവർക്കർമാരെ ഉടൻ ചർച്ചയ്‌ക്ക് വിളിക്കണം എന്നും സാമ്പത്തിക സ്ഥിതി ആശാവർക്കർമാരെ ബോധ്യപ്പെടുത്തണം എന്നും സച്ചിദാനന്ദൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
എന്താണ് സർക്കാരിന് ചെയ്യാൻ കഴിയുക അത് ചെയ്യണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















