മാർച്ച് 20-നാണ് ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലും മോഡലും കൊറിയോ ഗ്രാഫറുമായ ധനശ്രീ വർമയും വിവാഹമോചിതരാകുന്നത്. ഇതിനെ തുടർന്ന് നിരവധി ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടന്നത്. വിവാഹമോചനത്തിന് പിന്നാലെ ഗാർഹിക പീഡനവും ഭർത്താവിന്റെ വഞ്ചനയും പ്രമേയമാക്കി ധനശ്രീ ഒരു മ്യൂസിക് വീഡിയോ പുറത്തിറക്കിയിരുന്നു. ഇതോടെ ചർച്ചകളും കൊഴുത്തി. ഏകദേശം 4.75 കോടിയോളം രൂപയാണ് ധനശ്രീ ജീവനാംശമായി യൂസിയിൽ നിന്ന് വാങ്ങിയത്. എന്നാൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം താമസത്തെ ചൊല്ലിയുള്ള പ്രശ്നങ്ങളെ ഇവരെ വിവാഹമോചനത്തിലെത്തിച്ചതെന്നാണ് മുതിർന്ന മാദ്ധ്യമപ്രവർത്തകൻ വിക്കി ലൽവാനി പറയുന്നത്.
2020 ൽ വിവാഹം കഴിഞ്ഞ ശേഷം ദമ്പതികൾ ഹരിയാനയിലെ ചഹലിന്റെ കുടുംബ വീട്ടിലായിരുന്നു താമസിച്ചിരുന്നു. എന്നാൽ ദിവസങ്ങൾക്കം മുംബൈയിലേക്ക് മാറണമെന്ന നിർദ്ദേശം ധനശ്രീ വച്ചു. മാതാപിതാക്കളെയോ കുടുംബത്തെയോ വിട്ടു വരാൻ സാധിക്കില്ലെന്ന് ചഹൽ വ്യക്തമാക്കി. അത്യാവശ്യങ്ങളുണ്ടായാൽ മുംബൈയിലേക്ക് പോകാമെന്നും പറഞ്ഞു. ഈ തർക്കമാണ് പിന്നീട് രൂക്ഷമായത്.
അതേസമയം യുസ്‌വേന്ദ്ര ചഹലോ, ധനശ്രീ വർമയോ, അവരുടെ കുടുംബങ്ങളോ ഈ അവകാശവാദങ്ങൾ സ്ഥിരീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല. 2023-ൽ ധനശ്രീ തന്റെ ഇൻസ്റ്റാഗ്രാമിലെ പേരിൽ നിന്ന് ‘ചഹൽ’ നീക്കം ചെയ്തതോടെയാണ് ദമ്പതികളുടെ വേർപിരിയൽ സംബന്ധിച്ച അഭ്യൂഹങ്ങൾ ആരംഭിച്ചത്.















