പത്തനംതിട്ട കൊടുമണ്ണിൽ പെരുമ്പാമ്പിനെയും കുഞ്ഞുങ്ങളെയും കണ്ടെത്തി. ആൾതാമസം ഇല്ലാത്ത ഷെഡ്ഡിൽ നിന്നാണ് പെരുമ്പാമ്പിൻ കൂട്ടത്തെ പിടികൂടിയത്. രണ്ടു വലിയ പെരുമ്പാമ്പുകളും പത്തു കുഞ്ഞുങ്ങളും മുട്ടകളുമാണ് കണ്ടെത്തിയത്.
ഷെഡ്ഡിലെ താമസക്കാരിയായ വയോധിക ഒരുമാസം മുൻപ് മരിച്ചിരുന്നു. ഷെഡ്ഡ് പൂർണമായും തകർന്ന നിലയിലായിരുന്നു. ഇതിനടിയിൽ ‘പാമ്പും കുടുംബ’വുമുണ്ടെന്ന വിവരം നാട്ടുകാർ പൊലീസ് വഴി കോന്നി വനം വകുപ്പിനെ അറിയിച്ചതോടെയാണ് ഇവയെ പിടികൂടിയത്.
ദൃശ്യങ്ങൾ കാണാം..

















