നടൻ ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മിയുടെ വെളിപ്പെടുത്തലിൽ തമിഴ്നാട്ടിൽ വലിയ ചർച്ചകൾ. കുട്ടിക്കാലത്ത് താനും ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ് നടി ഒരു തമിഴ് റിയാലിറ്റി ഷോയിൽ വിധികർത്താവായി എത്തിയപ്പോഴാണ് തുറന്നു പറഞ്ഞത്. പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. തെന്നിന്ത്യൻ സിനിമകളിലെ മുൻനിര നടിയാണ് വരലക്ഷ്മി ശരത്കുമാർ. നായികയായും പ്രതിനായികയായും പ്രതിഭ തെളിയിച്ച താരത്തിന്റെ വെളിപ്പെടുത്തലിൽ ആരാധകരും സഹപ്രവർത്തകരും വലിയ ഞെട്ടലിലാണ്.
റിയാലിറ്റി ഷോയിലെ മത്സരാർത്ഥി ബന്ധുക്കളിൽ നിന്ന് നേരിടേണ്ടി വന്ന അതിക്രമത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പൊട്ടിക്കരഞ്ഞ വരലക്ഷ്മി കുട്ടിക്കാലത്ത് തനിക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെ കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു. താനും ഒരു ഇരയായിരുന്നുവെന്നും മാതാപിതാക്കൾ ജോലിക്കു പോകുമ്പോൾ തന്നെ മറ്റുള്ളവരുടെ അടുത്താക്കിയാണ് പോകാറ്. ഈ സമയത്ത് അഞ്ചാറു പേർ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. തനിക്ക് മക്കളില്ല, എന്നാൽ രക്ഷിതാക്കൾ മക്കളെ ഗുഡ് ടച്ചും ബാഡ് ടച്ചും വ്യക്തമായി പഠിപ്പിച്ചുകൊടുക്കണമെന്നും അവർ പറഞ്ഞു.















