തൃശൂർ: വേതന വർദ്ധനവ് എന്ന ആവശ്യവുമായി ആശാ വർക്കർമാർ നടത്തുന്ന സമരത്തിനിടെ അനുകൂല തീരുമാനവുമായി ബിജെപി ഭരിക്കുന്ന അവിണിശ്ശേരി ഗ്രാമപഞ്ചായത്. ആശാവർക്കർമാരുടെ വേതനം പ്രതിമാസം 2,000 രൂപയാണ് വർദ്ധിപ്പിച്ചത്.
വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുക. അംഗീകാരത്തിനായി സർക്കാരിന് സമർപ്പിക്കാൻ ഇന്ന് ചേർന്ന യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
ബിജെപി ഭരിക്കുന്ന കോട്ടയം പാലാ മുത്തോലി പഞ്ചായത്തും ആശ പ്രവർത്തകരുടെ വേതനം വർദ്ധിപ്പിച്ചിരുന്നു. പ്രതിമാസം 7000 രൂപ അധികമായി നൽകാൻ ആണ് പഞ്ചായത്തിന്റെ തീരുമാനം. പഞ്ചായത്തിന്റെ 2025 – 26 ബജറ്റിലാണ് ഉൾപ്പെടുത്തിയത്.















