ഭുവനേശ്വർ: ഒഡിഷയിൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി. ബെംഗളൂരു- കാമാഖ്യ എക്സ്പ്രസാണ് പാളം തെറ്റിയത്. കട്ടക്കിലെ നെർഗുണ്ടി സ്റ്റേഷന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. 11 കോച്ചുകൾ ട്രാക്കിൽ നിന്നും തെന്നിമാറി. 25 പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാവിലെ 11.30 ഓടെയായിരുന്നു അപകടം. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
യാത്രക്കാരെ ട്രെയിനിൽ നിന്നും പുറത്തിറക്കി. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. റെയിൽവേ മാനേജർ, ഇഡിഒആർ, ജനറൽ മാനേജർ എന്നിവർ ഉൾപ്പെടെ സ്ഥലത്തുണ്ട്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് റെയിൽവേ അറിയിച്ചു.
ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് നിരവധി സർവീസുകൾ വഴിതിരിച്ചുവിട്ടു. യാത്രക്കാർക്ക് ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.















