ലക്നൗ: നവരാത്രി, ഈദു-ഉൽ ഫിത്താർ ആഘാേഷങ്ങളുടെ ഭാഗമായി പള്ളികളിലും ക്ഷേത്രങ്ങളിലും സുരക്ഷ ശക്തമാക്കി. നോയിഡയിലെ മുസ്ലീം പള്ളികളിലും മറ്റ് ആരാധനാലയങ്ങളിലും 5,000-ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. സംസ്ഥാനത്ത് ക്രമസമാധാനം നിലനിർത്താൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് കമ്മീഷണർ ശിവഹരി മീണ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഈദും നവരാത്രിയും ഒരേ ദിവസമായതിനാൽ സംഘർഷങ്ങൾക്കും ക്രമസമാധാനം തകരാനും സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. എല്ലാ മതസ്ഥാപനങ്ങളിലും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. എല്ലാ മേഖലകളിലും സമാധാനം നിലനിർത്താൻ വേണ്ടി വിവിധ മതവിഭാഗങ്ങളിലുള്ള നേതാക്കളുമായും സംവദിച്ചു. എല്ലാ ആരാധനാശലയങ്ങളിലും കർശന സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.
സോഷ്യൽമീഡിയകളിൽ ശ്രദ്ധകേന്ദ്രീകരിക്കും. ഡ്രോണുകൾ ഉപയോഗിച്ചും പരിശോധന നടത്തും. വിവിധയിടങ്ങളിൽ സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങൾ ആരംഭിച്ചുകഴിഞ്ഞെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു.















