കണ്ണൂർ : ക്ഷേത്രോത്സവങ്ങളെ അവഹേളിക്കുന്ന പതിവ് നടപടി തുടർന്ന് സി പിഎം. ഇക്കുറി കൊലക്കേസ് പ്രതികളുടെ ചിത്രങ്ങളുമായി ക്ഷേത്രോത്സവ കലശത്തിൽ ഘോഷയാത്ര നടത്തിയിരിക്കുകയാണ് അവർ.
കണ്ണൂർ പറമ്പായിലാണ് ഏറ്റവും പുതിയ സംഭവം. പറമ്പായി കുട്ടിച്ചാത്തൻ മഠം ഉത്സവത്തിന്റെ ഭാഗമായാണ് ഇന്നലെ രാത്രി കലശ ഘോഷയാത്ര നടന്നത്. മുഴപ്പിലങ്ങാട് സൂരജ് വധക്കേസിലെ പ്രതികളായ സിപിഐഎം പ്രവർത്തകരുടെ ചിത്രമുള്ള കൊടികളാണ് പ്രധാനമായും ഉപയോഗിച്ചത്. ചെഗുവേരയുടെ ചിത്രമുള്ള കൊടിയും മറ്റുള്ള ചെങ്കൊടികളും ഉപയോഗിച്ചിട്ടുണ്ട്.
കണ്ണൂർ ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലേക്കുള്ള കലശം ഘോഷയാത്രകളിൽ സിപിഎം കൊടികളും ചിഹ്നങ്ങളും ഉപയോഗിച്ച് ക്ഷേത്രോത്സവങ്ങളെ അവഹേളിക്കുന്ന രീതി വ്യാപകമാണ്.















