ജിതിൻ ജേക്കബ് എഴുതുന്നു
“ദൈവപുത്രൻ പാപം ചെയ്യുമ്പോൾ ദൈവം കറുത്ത മാലാഖയെ (സാത്താൻ) അയക്കും.”ദൈവപുത്രൻ എന്നാൽ എന്റെ അറിവിൽ യേശു ക്രിസ്തു ആണ്. യേശു അന്യന്റെ പാപങ്ങൾ ഏറ്റെടുത്തു കുരിശിൽ ഏറി എന്നാണ് ലോകം അറിയുന്ന സങ്കല്പം.
ഈ സിനിമക്ക് കഥ എഴുതിയ ആൾക്ക് മാത്രം അറിയുന്ന പാപം ചെയ്ത യേശു ആരാണാവോ ? എന്താണാവോ യേശു ചെയ്ത പാപം ?
അപ്പോ ദൈവപുത്രനെ മറികടന്നു ദൈവം അയച്ച കറുത്ത മാലാഖയുടെ റഫറൻസ് ഏത് ക്രൈസ്തവ ഗ്രന്ഥങ്ങളിൽ ആണ് ഉള്ളത്?
സിനിമയിലെ context ൽ ആണ് ഈ പറയുന്നത് എങ്കിൽ ക്രിസ്ത്യൻ സമൂഹത്തെയും യേശുദേവനെയും യോഹോവയെ തന്നെയും നിഴലിൽ നിർത്തുകയല്ലേ എഴുത്തുകാരൻ ചെയ്തത്.?
ക്രിസ്ത്യൻ ലിഖിതങ്ങളുമായി ഒരു ബന്ധവും ഇല്ലാത്ത ഇത്തരം കാര്യങ്ങൾ നേരെ ദൈവത്തിന്റെയും ദൈവപുത്രന്റെയും പേരിൽ ഒക്കെ ചാർത്തി കൊടുത്തു കൊണ്ട് ലൂസിഫർ, സാത്താൻ സാധന എന്നിവക്ക് ഒക്കെ പ്രമോഷൻ കൊടുക്കുവാനൊക്കെ ചില്ലറ പ്രൊപ്പൊഗണ്ടിസ്റ്റ് തലയും ഖത്തർ എണ്ണയും പോരാ. !!!
മാത്രമോ, തകർന്നു വീണ പള്ളിയുടെ മുന്നിൽ നിന്നാണ് ഒരു പുരോഹിതനോട് ലൂസിഫർ പറയുന്നത് ദൈവപുത്രൻ പാപം ചെയ്തത് കൊണ്ടാണ് എന്നെ ദൈവം ഉയിർത്തെഴുന്നേൽപ്പിച്ചത് എന്ന്. !
യേശുദേവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റത് ലോകത്തിനറിയാം എന്നാൽ ദൈവം ദൈവപുത്രനെ ഒതുക്കാൻ സാത്താനെ ഉയിർത്തെഴുന്നേൽപ്പിച്ചപ്പോൾ സർവ്വശക്തനായ ദൈവവും ദൈവപുത്രനും ആരായി?
അതും പൊളിഞ്ഞ പള്ളിയുടെ മുന്നിൽ നിന്ന് പറയുമ്പോൾ ദൈവവും ദൈവപുത്രനും എല്ലാം അപ്രസക്തമാണ് ശക്തിക്ഷയിച്ചവർ എന്നല്ലേ സംവിധായകനും എഴുത്തുകാരനും കാഴ്ചക്കാരോട് പറയുന്നത് ?
ഇത്തരം ഒരു നിർമ്മിത പ്രൊപ്പൊഗണ്ട പ്രയോഗം ഇസ്ലാമിനെ കുറിച്ചും അവരുടെ വിശുദ്ധ പുസ്തകത്തെ കുറിച്ചോ ദൈവ സങ്കല്പത്തെ കുറിച്ചോ ആണ് ആരെങ്കിലും സിനിമ എടുത്തത് എങ്കിൽ ഇപ്പോ എന്താവും അവസ്ഥ എന്നൊന്ന് ആലോചിച്ചു നോക്കൂ.?
എമ്പുരാൻ സിനിമ ആഴത്തിൽ ഉള്ള പ്രൊപ്പൊഗണ്ട ആണ് എന്നതിന് മാറ്റൊരു ക്ലാസ്സിക് ഉദാഹരണം ആണ് ഇറാഖിലെ കാരാഗോഷ് (Qaraghosh) നഗരത്തെ കുറിച്ചുള്ള റഫറൻസ്.
ഇസ്ലാമിക ഏകാധിപത്യം കൊടികുത്തി വാണ ഇറാഖിലെ ഒരേ ഒരു ക്രിസ്ത്യൻ നഗരം ആണ് കാരാഗോഷ് (Qaraghosh) നഗരം. ISIS എന്ന ജിഹാദി ഭീകരസംഘടന കാരാഗോഷിൽ കൂട്ടക്കൊല നടത്തിയത് ആരെ ആണ് എന്ന് പറയേണ്ടല്ലോ. കുഞ്ഞു കുട്ടികൾ അടക്കം മുഴുവൻ ക്രിസ്ത്യൻ കാഫിറുകളെ ISIS ൽ കാരാഗോഷ് നഗരത്തിൽ കൊന്നു വീഴ്‌ത്തി. ബാക്കി ഉള്ളവർ പലായനം ചെയ്തു രക്ഷപെട്ടു. അവിടെ ഉള്ള ക്രിസ്ത്യൻ പള്ളികൾ എല്ലാം തകർക്കപ്പെട്ടു.
സിനിമയിൽ ആഫ്രിക്കൻ ഡ്രഗ് കാർട്ടൽ തലവൻ കബൂഗയെ തകർക്കാൻ ലൂസിഫർ COMPROMISE മീറ്റിംഗ് വെക്കാൻ ഈ ലോകത്ത് മറ്റൊരിടവും എഴുത്തുകാരൻ തെരെഞ്ഞെടുത്തില്ല. അയാൾ തെരെഞ്ഞെടുത്തത് ആ കാരാഗോഷ് (Qaraghosh) ആണ്. അതും കാരാഗോഷ് നഗരത്തിലെ ക്രിസ്ത്യൻ പള്ളിക്ക് ഉള്ളിൽ വച്ചാണ് ആ ചർച്ച.
എന്ത് കൊണ്ട് ഇറാഖിലെ കാരാഗോഷിലെ ക്രിസ്ത്യൻ പള്ളി?
അവിടെ ഉള്ള പള്ളികൾക്കും ദൈവത്തിനും ഒന്നും സാധിക്കാത്ത കാര്യം ലൂസിഫർ ആ പള്ളിക്കുള്ളിൽ വച്ചു ചെയ്തു കാണിച്ചു. ശത്രുവിനെ തർക്കുന്നു. തകർന്ന ദേവാലയത്തിൽ നീതി നടപ്പാക്കുന്നത് ലൂസിഫർ ആയ നായകൻ. ആരാണ് ലൂസിഫറിന് വേണ്ടി അത് ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്.
സയ്യിദ് മസൂദ് ആണ് ലൂസിഫറിന് വേണ്ടി ദേവാലയത്തിൽ നീതി നടപ്പാക്കുന്നത്. അവസാനം ആ തകർന്ന ക്രിസ്ത്യൻ പള്ളിയിലേക്ക് ലൂസിഫറിനെ പടിക്കാൻ വരുന്ന സൈന്യത്തെ ഇല്ലാതാക്കാൻ സയ്യിദ് മസൂദ് ഒരിക്കൽ കൂടി ആ ക്രിസ്ത്യൻ ദേവാലയം തകർക്കുന്നു. ആ സീനിന്റെ അവസാനം മുകളിൽ നിന്ന് ഒരു കുരിശു ഒടിഞ്ഞു തല കുത്തി വീഴുന്നു. കുരിശിന്റെ മറ്റ് ഭാഗങ്ങൾ ഒടിഞ്ഞു പോയി ലൂസിഫറിനെ കുറിക്കുന്ന L ബാക്കി ആവുന്നു. പിന്നിൽ തകർന്ന പള്ളിയുടെ ഏരിയൽ ഷോട്ട് കാണിച്ചു സീൻ അവസാനിക്കുന്നു.
എഴുത്തുകാരന്റെ സ്വാതന്ത്ര്യം ആണ് എന്ന് പറയുമ്പോൾ തന്നെ ലോകത്തിൽ എണ്ണിയാൽ ഒടുങ്ങാത്ത ലൊക്കേഷനും പ്ലോട്ടും ഉള്ളപ്പോൾ ഈ ലൊക്കേഷൻ ഈ പ്ലോട്ട് ഈ സാഹചര്യങ്ങൾ എല്ലാം നിർമ്മിച്ചു എടുക്കാൻ ഉള്ള അദ്ദേഹത്തിന്റെ ബുദ്ധി എവിടെ നിന്ന് വന്നു എന്ന ചോദ്യം ഉയരേണ്ടത് ക്രിസ്ത്യൻ വിശ്വാസികളിൽ നിന്നു തന്നെ ആണ്.
(ഓർഗനൈസറിൽ ജിതിൻ ജേക്കബ് എഴുതിയ ലേഖനത്തിന്റെ പരിഭാഷ)