പൃഥ്വിരാജിനെ സിനിമാസംഘടനകൾ വിലക്കിയപ്പോൾ ആർഎസ്എസ് നേതാവ് പി പി മുകുന്ദനെ കാണാൻ വന്നത് മല്ലികചേച്ചിയ്‌ക്ക് ഓർമ്മയുണ്ടോ? കുറിപ്പുമായി ഗോപൻ ചെന്നിത്തല
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

പൃഥ്വിരാജിനെ സിനിമാസംഘടനകൾ വിലക്കിയപ്പോൾ ആർഎസ്എസ് നേതാവ് പി പി മുകുന്ദനെ കാണാൻ വന്നത് മല്ലികചേച്ചിയ്‌ക്ക് ഓർമ്മയുണ്ടോ? കുറിപ്പുമായി ഗോപൻ ചെന്നിത്തല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2025, 10:17 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : എമ്പുരാൻ വിവാദത്തിൽ അനാവശ്യ ആരോപണങ്ങളുമായി രംഗത്തെത്തിയ നടി മല്ലിക സുകുമാരനെ പഴയ ചില കാര്യങ്ങൾ ഓര്മ്മെപ്പടുത്തി മുൻ സെൻസർ ബോർഡ് അംഗമായ ഗോപൻ ചെന്നിത്തല. ഇദ്ദേഹം ഫേസ്‌ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്

പൃഥ്വിരാജിനെ സിനിമാ സംഘടനകൾ മുഴുവൻ വിലക്കിയ ഒരു സമയത്ത് സഹായത്തിനായി മല്ലിക സുകുമാരൻ കരഞ്ഞുകൊണ്ട് എത്തിയത് ആർഎസ്എസ് നേതാവ് പി പി മുകുന്ദനെ കാണാനായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കുന്നു . അന്ന് മുകുന്ദേട്ടൻ സഹായിച്ചത് കൂടാതെ മല്ലിക സുകുമാരനെ കേന്ദ്ര ഗവൺമെന്റിന്റെ സെൻസർ ബോർഡിൽ അംഗമാക്കിയതും ബിജെപി സംസ്ഥാന നേതൃത്വമാണ്. അങ്ങനെയുള്ള ആർഎസ്എസ്, ചേച്ചിയുടെ മക്കളുടെ എന്നല്ല ആരുടെയും ജാതകം നോക്കാറില്ല എന്നും ഗോപൻ ചെന്നിത്തല പങ്കുവെച്ച കുറുപ്പിൽ വ്യക്തമാക്കുന്നു. കസിൻസ്സ് എന്ന തന്റെ സ്വപ്ന പദ്ധതിയായ സിനിമ നടക്കാതെ പോയത് പൃഥ്വിരാജ് കൊടുത്ത പണി കാരണമാണ് എന്നും ഗോപൻ ചെന്നിത്തല പറയുന്നു.

ഈ സംഘടനയ്‌ക്ക് രാഷ്‌ട്രത്തിൻറ്റെ ജാതകം മാത്രമെ അറിയു മല്ലിക ചേച്ചി. – ഗോപൻ ചെന്നിത്തല

പ്രവർത്തനം ആരംഭിച്ച് നൂറ് വർഷത്തിൽ എത്തി നിൽക്കുന്ന ലോകത്തെ തന്നെ ഏറ്റവും വലിയ സാംസ്കാരിക സംഘടന യാണ് ആർ എസ്സ് എസ്സ്.
ലോകത്തിന് തന്നെ മാർഗ്ഗ ദർശനമേകും തരത്തിൽ വിശ്വ വിരാഡ് ആയി മാറി കൊണ്ടിരിക്കുകയാണ് സംഘം.അല്ലാതെ ചേച്ചിയുടെ മക്കളുടെ ജാതകം നോക്കണ്ട കാര്യമില്ല. തന്നെയുമല്ല RSS ആരുടെയും ജാതകം നോക്കാറുമില്ല.സംഘത്തിൻറ്റെ ജാതകമാണ് ഇന്നത്തെ ഭാരതത്തിന് മറ്റ് ലോകരാജ്യങ്ങളുടെ മുന്നിൽ ലഭിക്കുന്ന സ്വീകാര്യത.

ചേച്ചി RSS നേതാവ് പി പി മുകുന്ദേട്ടനെ കാണാൻ വന്നത് മറന്നാലും ആ സീൻ എനിയ്‌ക്ക് ഓർമ്മയുണ്ട്…

മലയാള സിനിമയിൽ പിച്ച വെച്ച് വന്ന മകൻ പ്രിഥ്വിരാജിനെ ഫിലിം ചേംബറും , സിനിമാ സംഘടനകളും ഒന്നിച്ച് വിലക്കേർപ്പെടുത്തിയപ്പോൾ , ഒറ്റതിരിഞ്ഞ് അക്രമിക്കപ്പെട്ടപ്പോൾ കരഞ്ഞ് കലങ്ങിയ കണ്ണുമായി ബീ ജെ പി സംസ്ഥാന ഓഫിസിലെത്തി. ശ്രീ. പി.പി. മുകുന്ദേട്ടനെ കാണാൻ വരുമ്പോൾ ഞാൻ അവിടെ മുന്നിലുണ്ട്.

അന്ന് ചേച്ചി പിണാറിയിയുടെ അടുത്തല്ല പോയത്. അന്ന് താങ്കളുടെ കുടുംബപരമായ പ്രശ്നങ്ങൾ വരെ മുകുന്ദേട്ടനുമായി ആശയവിനിമയം നടത്തി ഉപദേശം തേടിയത് ഞാൻ ഓർക്കുന്നു. മുകുന്ദേട്ടൻ സിനിമാ സംഘടനകളുമായി ബന്ധപ്പെട്ട് വിഷയം പരിഹരിക്കുന്നതിന് അവസരം ഒരുക്കിയില്ലേ.

ആബന്ധത്തിലല്ലേ മല്ലിക ചേച്ചിയെ പിന്നിട് കേന്ദ്ര ഗവൺമെൻറ്റ് സെൻസർ ബോഡിൽ അംഗമാക്കിയത് ബി ജെ പി സംസ്ഥാന നേതൃത്വമല്ലേ.
സുകുവേട്ടൻ ജീവിച്ചിരുന്നപ്പോൾ തിരുവനന്തപുരത്തെ സംഘപരിവാർ സംഘടനകളുമായി ചേർന്ന് പോകാൻ അവസാന നാളുകൾ താൽപ്പര്യപൂർവ്വം പ്രവർത്തിച്ചത് ഞാൻ ഓർക്കുന്നു.

തിരുവനന്തപുരം പാൽക്കുളങ്ങര RSS ശാഖയിൽ പാൽക്കുളങ്ങര മോഹൻ എന്ന RSS പ്രവർത്തകൻറ്റെ കൈപിടിച്ച് രണ്ട് കുട്ടികൾ ശാഖയിൽ വരുന്നതും ഞാനൊർക്കുന്നു. അവർ അവരിലൊരാൾ പിന്നീട് എമ്പുരാനായി… ഇന്ത്യയുടെ തന്നെ ജാതകം കുറിക്കാൻ പ്രാപ്തനായി.
ചേച്ചിയെ ഞാൻ അഭിനന്ദിക്കുന്നു.

AK സാജൻ സംവിധാനം ചെയ്ത മകൻറ്റെ ആദ്യ സിനിമയുടെ റിലിസ് നടന്ന് പിറ്റേ ദിവസം തിരുവനന്തപുരം കലാഭവൻ തീയറ്ററിൽ ഫിലിം സെൻസറിംഗ് കമ്മറ്റിയ്‌ക്ക് എത്തിയ ചേച്ചി തൻറ്റെ മകൻറ്റെ സിനിമയുടെ ഭാഗമായി – ഒരു പക്ഷേ പ്രിഥ്വിരാജ് ഫാൻസ് അസോസിയേഷൻ എന്ന ചിന്ത ഉണ്ടാകുന്നതിന് മുന്നെ ചേച്ചി ഫാൻസ് അസോസിയേഷൻ ബാനറുമായി വന്നത് ഞാൻ ഓർക്കുന്നു. അന്ന് ഒരു പക്ഷേ പ്രിഥ്വിരാജ് ഫാൻസ് അസോസിയേഷൻറ്റെ ആദ്യ ബാനർ നായകൻറ്റെ അമ്മ തന്നെയായിരിക്കും കെട്ടിയത്. എന്തായാലും അതിൻറ്റെ ഒരു തുമ്പിൽ പിടിച്ച് അന്ന് ചേച്ചിയെ സഹായിക്കാൻ വന്ന ഞാനും ജാതകമറിയാത്ത സംഘത്തിൽ പ്പെട്ട ഒരാളായിപ്പോയത് സ്വാഭാവികം.

നിങ്ങളുടെ കുടുംബത്തിന് ഈ പ്രസ്ഥാനം ഒരു പ്രതിസന്ധിയും ഉണ്ടാക്കിയിട്ടില്ല. മകൻറ്റെയും – മരുമകളുടെയും രാഷ്‌ട്ര വിരുദ്ധ പ്രവർത്തനത്തിൻറ്റെ തോത് വർദ്ധിക്കുമ്പോൾ മാത്രമാണ് ഈ സംഘടനയെ നെഞ്ചിലേറ്റിയവർ പ്രതികരിക്കുന്നത്. അതാണ് RSS – ൻറ്റെ – ജാതകം.

എന്തായാലും അമ്മയെന്ന നിലയിൽ ചേച്ചി മകനെയും മരുമകളെയും ഒന്ന് ഉപദേശിക്കണം.

ഞാൻ ഒരു സംഘി എന്ന നിലയിൽ മകൻ എനിയ്‌ക്ക് തന്ന പണിയാണ് ഷൂട്ടിംഗ് ആരംഭിച്ച് എല്ലാ വർക്കുകളും പൂർത്തികരിച്ച ലാൽ ജോസിൻറ്റെ സംവിധാനത്തിൽ മോഹൻ ലാൽ – പ്രിഥ്വിരാജ് – ഇക്ബാൽ കുറ്റിപ്പുറം തിരക്കഥ എഴുതിയ – കസിൻസ്സ് എന്ന എൻറ്റെ സ്വപ്ന പദ്ധതിയായ സിനിമ നടക്കാതെ പോയത്.

Tags: mallika sukumaranPrithwiraj SukumaranPP MukundanEmburanGopan Chennithala
ShareTweetSendShare

More News from this section

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

Latest News

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies