ന്യൂഡൽഹി: ഡിജിറ്റൽ ബാങ്കിംഗ് സംവിധാനങ്ങൾ നിലച്ചു. വാർഷിക കണക്കെടുപ്പിനെ തുടർന്നാണ് എസ്ബിഐ ഉൾപ്പെടെയുള്ള ബാങ്കുകളുടെ ഡിജിറ്റൽ സേവനങ്ങൾ തടസപ്പെട്ടത്. വാർഷിക കണക്കെടുപ്പിനെ തുടർന്നാണ് എസ്ബിഐ ഉൾപ്പെടെയുള്ള ബാങ്കുകളുടെ ഡിജിറ്റൽ സേവനങ്ങൾക്ക് തടസമുണ്ടായത്. ഉച്ചയ്‌ക്ക് ഒരു മണി മുതൽ വൈകിട്ട് നാല് മണിവരെ ബാങ്ക് സർവീസുകൾ പൂർണമായും നിലച്ചു.
യുപിഐ, എടിഎം സേവനങ്ങളെല്ലാം തടസപ്പെടുമെന്ന് ബാങ്ക് നേരത്തെ അറിയിച്ചിരുന്നു. എസ്ബിഐയ്‌ക്ക് പുറമേ മറ്റ് ചില ബാങ്കുകളുടെയും സേവനങ്ങൾ തടസപ്പെട്ടു. മൂന്ന് മണിക്കൂറോളം എസ്ബിഐയുടെ ഇന്റർനെറ്റ് ബാങ്കിംഗ്, കോർപ്പറേറ്റ് ഇന്റർനെറ്റ് ബാങ്കിംഗ്, യോനോ ലൈറ്റ്, യോനോ ബിസിനസ്, യോനോ യുപിഐ സേവനങ്ങൾ എന്നിവ പ്രവർത്തിച്ചിരുന്നില്ല.