തിരുവനന്തപുരം : വിവാദ സിനിമ എമ്പുരാനെതിരെ മുതിര്‍ന്ന ഛായാഗ്രാഹകന്‍ സണ്ണി ജോസഫ്.ചിത്രം അന്തര്‍ദേശീയ നിലവാരം പുലര്‍ത്തുമ്പോള്‍ത്തന്നെ അത് പ്രൊമോട്ട് ചെയ്യുന്നത് വെറുപ്പിനെയാണെന്ന് സണ്ണി ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.
“ഇനിയൊരിക്കലും മലയാള സിനിമ ഞാന്‍ ഫോട്ടോഗ്രാഫ് ചെയ്തില്ലെങ്കിലും ഞാന്‍ സത്യം പറയും. സിനിമയുടെ മികവ് അനിഷേധ്യമായും പൃഥ്വിക്കും സുജിത്തിനും അവകാശപ്പെട്ടത്. മോഹന്‍ലാല്‍ എന്ന നടന്‍ ഇല്ലെങ്കില്‍ സിനിമ പതറും. സത്യം എന്തെന്നാല്‍ ഈ ചിത്രം പ്രചരിപ്പിക്കുന്നത് വെറുപ്പിനെയാണ്. അതിനോട് ഞാന്‍ വിയോജിക്കുന്നു. ഈ അഭിപ്രായത്തില്‍ ഞാന്‍ ഏകനായിരിക്കും”, സണ്ണി ജോസഫ് കുറിച്ചു. കമന്‍റ് ബോക്സില്‍ ഈ അഭിപ്രായത്തെ സണ്ണി ജോസഫ് ഇങ്ങനെ വിശദീകരിക്കുന്നു- “അന്തര്‍ദേശീയ നിലവാരത്തിലുള്ള ഒരു ചിത്രം നിര്‍മ്മിച്ചതിന് പൃഥ്വിയെയും സുജിത്തിനെയും മറ്റുള്ളവരെയും ഞാന്‍ അഭിനന്ദിക്കുന്നു. പക്ഷേ ഒരു ചിത്രം അതിന്‍റെ അണിയറക്കാരുടെ ബോധ്യത്തിനപ്പുറം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന കാര്യം എനിക്ക് നിങ്ങളുടെ ശ്രദ്ധയില്‍ പെടുന്നണമെന്ന് തോന്നി”, സണ്ണി ജോസഫ് കുറിച്ചു.
വിവാദങ്ങളെ തുടർന്ന് നിര്‍മ്മാതാക്കള്‍ സ്വമേധയാ റീ എഡിറ്റിംഗിന് സന്നദ്ധരായ സാഹചര്യത്തിൽ സണ്ണി ജോസഫിന്റെ പോസ്റ്റ് ചര്ച്ചയാകുന്നുണ്ട്.