രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപിക്ക് വായടപ്പിക്കുന്ന മറുപടിയുമായി മന്ത്രി ജോർജ് കുര്യൻ. വിവാദ സിനിമ എമ്പുരാനിലെ രാജ്യവിരുദ്ധ രംഗങ്ങൾ നീക്കം ചെയ്തത് ആവിഷ്കാര സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വെല്ലുവിളിയാണെന്നായിരുന്നു ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ പറഞ്ഞത്. ഇതിന് പിന്നാലെയാണ് കുറിക്ക് കൊള്ളുന്ന മറുപടിയുമായി ജോർജ് കുര്യൻ എത്തിയത്.
എമ്പുരാൻ സിനിമ ക്രിസ്തീയ വിശ്വാസങ്ങൾക്കെതിരാണെന്ന ജോർജ് കുര്യൻ ചൂണ്ടിക്കാട്ടി. സിബിസിഐ, കെസിബിസി പോലുള്ള സംഘടനകൾ അവരുടെ എതിർപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഞാൻ ഒരു ക്രിസ്ത്യാനി ആണ്. കമ്മ്യൂണിസ്റ്റുകാർ എന്റെ വിശ്വാസങ്ങളെ അപമാനിക്കുകയാണ്. അവർ എല്ലാ മതങ്ങളെയും അപമാനിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.