വഖ്ഫ് ഭേദഗതി ബില്ലിന് മുൻകാല പ്രാബല്യമില്ലെന്ന ഇടത്-വലത് മുന്നണികളുടെ പ്രചരണം പൊളിച്ചടുക്കി ബിജെപി നേതാവ് ഷോൺ ജോർജ്. മുൻകാല പ്രാബല്യം വ്യവസ്ഥ ചെയ്യുന്ന ബില്ലിലെ ഭാഗം അടക്കം പങ്കുവെച്ച് കൊണ്ടാണ് അദ്ദേഹം നുണപ്രചരണം പൊളിച്ചത്. ലോക്സഭയിൽ ബിൽ പാസാക്കിയതിന് പിന്നാലെ മുൻകാല പ്രാബല്യമില്ലെന്ന് പറഞ്ഞ് മുഖം രക്ഷിക്കാനുള്ള ശ്രമമാണ് ഹൈബി ഈഡൻ അടക്കമുള്ള കേരളത്തിൽ നിന്നുള്ള എംപിമാർ നടത്തുന്നത്.
ഇത് ഏറ്റുപിടിച്ച് മുസ്ലീം അനുകൂല സോഷ്യൽ മീഡിയ പേജുകളും പ്രൊഫൈലുകളും രംഗത്തെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ബില്ലിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടി അഡ്വക്കേറ്റ് കൂടിയായ ഷോൺ ജോർജ് എത്തിയത്. ‘വഖ്ഫ് ഭേദഗതി ബില്ലിന് മുൻകാല പ്രാബല്യം ഇല്ലാന്ന് കരയുന്ന കോൺഗ്രസ് എംപിമാരുടെ ശ്രദ്ധയ്‌ക്ക്’ എന്ന പറഞ്ഞാണ് അദ്ദേഹം വിശദാംശങ്ങൾ ചൂണ്ടിക്കാട്ടിയത്.
വഖ്ഫ് അമെൻഡ്മെന്റ് ബില്ലിന് മുൻകാല പ്രാബല്യം ഇല്ലാന്ന് കരയുന്ന കോൺഗ്രസ് എം.പിമാരുടെ ശ്രദ്ധയ്‌ക്ക് !
” Amendment to Sec. 2
കൂടാതെ… ഈ ആക്ട് നിലവിൽ വരുന്നതിന് മുമ്പോ ശേഷമോ നിലവിൽ വന്ന . എന്ത് പേരിൽ അറിയപ്പെടുന്ന ട്രസ്റ്റിന്റെ പേരിലോ അതല്ല അത്തരത്തിൽ നിലവിൽ വന്ന ഏതെങ്കിലും ചട്ടത്തിന്റെ (statute) ചട്ടപ്രകാരം നിയന്ത്രിക്കപ്പെടുന്ന പൊതു ധർമ്മ സ്ഥാപനങ്ങളുടേയോ പേരിലാണ് ഒരു മുസ്ലിം ഒരു വഖ്ഫിന്റെ ഉദ്ദ്യേശ്യ ലക്ഷ്യത്തിന് സമാനമായ ( ഭക്തിപും, മതപരം, സാന്ത്വനപരം എന്നിവയാണ് ഒരു വഖ്ഫിന്റെ ലക്ഷ്യം) ഉദ്ദ്യേശ്യത്തോടെ ദാനം നൽകിയിട്ടുള്ള വസ്തു അതിനെ സംബന്ധിച്ച് ഏതെങ്കിലും കോടതിയുടെ ഉത്തരവുകൾ അവയെ സംബന്ധിച്ച് നിലവിലുണ്ടെങ്കിൽപ്പോലും അത്തരം വസ്തുക്കൾ വഖ്ഫ് ആക്ടിന്റെ പരിധിക്ക് പുറത്തായിരിക്കും”.















