ടെന്നീസ് മത്സരത്തിനിടെ വനിതാ താരം കോർട്ടിൽ കുഴഞ്ഞു വീണു. ബ്രിട്ടീഷ് താരം ഫ്രാൻ ജോൺസാണ് മത്സരത്തിനിടെ കുഴഞ്ഞു വീണത്. പിന്നീട് ഇവരെ കോർട്ടിൽ നിന്ന് വീൽ ചെയറിലാണ് പുറത്തേക്കും, അവിടെ നിന്ന് ആശുപത്രിയിലേക്കും കൊണ്ടുപോയത്. അർജൈന്റൻ താരം ജൂലിയ റിയേരയെ നേരിടുമ്പോഴാണ് അപ്രതീക്ഷിത സംഭവമുണ്ടായത്. ശാരീരിക ബുദ്ധിമുട്ടകൾ കാരണം താരം മത്സരത്തിൽ നിന്ന് പിന്മാറിയെന്ന് പിന്നീട് അറിയിപ്പും വന്നു. മത്സരത്തിൽ റിയേര മുന്നിട്ട് നിന്നപ്പോഴാണ് എതിർ താരം കോർട്ടിൽ വീണത്. കോൾസാനിറ്റാസ് കപ്പിനിടെയായിരുന്നു സംഭവം.
എക്ട്രോഡാക്റ്റിലി എക്ടോഡെർമൽ ഡിസ്പ്ലാസിയ എന്ന അപൂർവ ജനിതക രോഗവുമായി ജനിച്ച ജോൺസ് ജീവിതത്തിൽ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. ഈ അവസ്ഥ അംഗവൈകല്യത്തിനോ കൈവിരലുകളുടെയോ കൈവിരലുകളുടെയോ അഭാവത്തിനോ കാരണമാകുന്നു. എന്തിന് മുച്ചുണ്ടിനു പോലും കാരണമാകുന്നു.
അതേസമയം താരത്തിന് ഓരോ കൈയിലും അഞ്ചു വിരലുകൾ മാത്രമേയുള്ളു. കാൽവിരലുകൾ മുഴുവനായി ഏഴെണ്ണവും. ഇത്രയും ശാരീരിക വെല്ലുവിളികളുണ്ടായിട്ടും കരിയറിൽ ഏറെ വിജയം നേടിയ താരമാണ് ജോൺസ്. നിലവിൽ 129-ാം റാങ്കുകാരിയാണ്. ശാരീരിക അവശതകൾ മൂലം 19 തവണയാണ് താരത്തിന് മത്സരങ്ങളിൽ നിന്ന് പിന്മാറേണ്ടി വന്നത്.
Fran Jones collapsed on court in Bogota and had to retire. Really scary to see, my prayers are with her 🙏 pic.twitter.com/P5ktrDf4Ep
— Owen (@kostekcanu) April 2, 2025