ന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതി ബില്ലിനെതിരെ കോൺഗ്രസ് സുപ്രിംകോടതിയെ സമീപിക്കും . വഖ്ഫ് (ഭേദഗതി) ബില്ലിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് കോൺഗ്രസ് ഉടൻ സുപ്രീം കോടതിയിൽ ഹർജി നൽകുമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു.
“വഖ്ഫ് (ഭേദഗതി) ബില്ലിന്റെ ഭരണഘടനാ സാധുതയെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉടൻ തന്നെ സുപ്രീം കോടതിയിൽ വെല്ലുവിളിക്കും. ഇന്ത്യൻ ഭരണഘടനയിൽ അടങ്ങിയിരിക്കുന്ന തത്വങ്ങൾ, വ്യവസ്ഥകൾ, സമ്പ്രദായങ്ങൾ എന്നിവയ്‌ക്കെതിരായ മോദി സർക്കാരിന്റെ എല്ലാ ആക്രമണങ്ങളെയും ഞങ്ങൾ ആത്മവിശ്വാസത്തോടെ ചെറുക്കുകയും ചെയ്യും,” ജയറാം രമേശ് എക്‌സിൽ എഴുതി.
രാജ്യസഭയും ലോക്‌സഭയും പാസാക്കിയ വഖ്ഫ് ഭേദഗതി ബില്ല് ഇനി രാഷ്‌ട്രപതിയുടെ ഒപ്പുവെയ്‌ക്കൽ കൂടി കഴിഞ്ഞാൽ നിയമമാകും.