കണ്ണൂർ : കടക്കൽ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിനിടെ വിപ്ലവ ഗാനം പാടിയ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തതിൽ പ്രതികരണവുമായി ഗായകൻ അലോഷി.
പാട്ടുപാടിയത് വേണ്ടായിരുന്നു എന്ന് തോന്നുന്നില്ല എന്നും മുൻപും അമ്പലങ്ങളിൽ വിപ്ലവഗാനങ്ങൾ പാടിയിട്ടുണ്ട് എന്നും അലോഷി പറയുന്നു.
“സദസ്സിലുള്ള ആളുകളുടെ ആഗ്രഹം പരിഗണിച്ചാണ് പാടിയത്,പാട്ട് പാടണമെന്നോ പാടരുതെന്നോ നിർദ്ദേശം സംഘാടകരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല. വിവാദമാക്കേണ്ട ഒരു വിഷയവും ഉണ്ടായിട്ടില്ല. രണ്ടുദിവസം കഴിയുമ്പോൾ ഉണ്ടായ വാർത്ത മാത്രമാണിത്”. അലോഷി ന്യായീകരിച്ചു.
ഇ വിഷയത്തിൽ നിയമപരമായി മുന്നോട്ടുപോകും എന്നും അലോഷി പറഞ്ഞു.എഫ്.ഐ.ആർ ഇട്ടതായി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. പരിപാടിയിൽ വന്നിട്ടുണ്ടോ എന്ന് പോലും അറിയാത്തവർ പരാതി ഉന്നയിക്കുകയായിരുന്നു’ -അലോഷി മാധ്യമങ്ങളോട് പറഞ്ഞു.















