കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ്പാ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ നാല്പത് കാരിയുടെപ രിശോധന ഫലം നെഗറ്റീവ്. ഇതിൽ ആശങ്കപ്പെടാൻ ഒന്നും ഇല്ലെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ അറിയിച്ചു.
മസ്തിഷ്ക രോഗ ബാധയുമായി വരുന്നവരിൽ നിപ പരിശോധന നടത്താറുണ്ട്.നേരത്തെയും അത്തരത്തിൽ ചില രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.എല്ലാവരുടെയും പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു എന്നും അധികൃതർ അറിയിച്ചു.
മലപ്പുറത്തെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ കുറ്റിപ്പുറം സ്വദേശിനിയായ നാല്‍പതുകാരിയെ അവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അവിടെ നിന്നും ഇന്നലെ വൈകിട്ടോടെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.















