കൊച്ചി: മുനമ്പത്ത് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട മുനമ്പം മാവുങ്കല്‍ സ്മിനേഷിന്റെ സുഹൃത്തായ സനീഷ് ആണ് അറസ്റ്റിലായത്.
ശനിയാഴ്ചയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ കാര്‍ ഷെഡിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ഇയാള്‍ ഒറ്റയ്‌ക്കാണ് താമസിച്ചു വന്നത്.തലക്ക് പിറകില്‍ അടിയേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്നായിരുന്നു സൂചന.സ്മിനേഷിന്റെ ശരീരത്തില്‍ ഉണ്ടായിരുന്ന മാലയും ഒരു മോതിരവും മൊബൈല്‍ ഫോണും കാണാതായിരുന്നു. വിളിച്ചിട്ട് ഫോണ്‍ സ്വിച്ച് ഓഫ് ആയി കണ്ടതിനെ തുടര്‍ന്ന് സുഹൃത്തായ പ്രജീഷ് അന്വേഷിച്ചു വന്നപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്.
പ്രതിയുടെ സാമ്പത്തിക ബാധ്യത തീര്‍ക്കാനാണ് കൊലപാതകമെന്നാണ് വിവരം. മഴു ഉപയോഗിച്ച് തലയില്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.















