ലക്നൗ: ഹമാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച ജീവനക്കാരെ യുപി വൈദ്യുതി വകുപ്പിന്റെ നടപടി. സഹറാൻപൂർ ജില്ലയിലെ കൈലാശ്പൂർ പവർ ഹൗസിലെ താത്കാലിക ജീവനക്കാരനായ സാഖിബ് ഖാനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. പെരുന്നാൾ ദിനത്തിലാണ് ഇയാൾ പലസ്തീൻ പതാക വീശി ഹമാസിന് ഐക്യാദാർഢ്യം പ്രഖ്യാപിച്ചത്.
പെരുന്നാൾ നമസ്കാരത്തിന് ശേഷം സാഖിബും സംഘവും പതാക വിശുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ 70 പേർക്കെതിരെ പൊലീസ് കേസെടുക്കുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇയാളുടെ പ്രവൃത്തി ദേശവിരുദ്ധമാണെന്ന് വകുപ്പിന്റെ നോട്ടിസിൽ ചൂണ്ടിക്കാട്ടി. യുവാക്കളുടെ സംഘം മറ്റൊരു രാജ്യത്തിന്റെ പതാക വീശുന്ന വീഡിയോ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് എസ്.പി വ്യോമ് ബിൻഡാൽ അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.















