വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാനെ കാണാൻ പോലും ഇനി താത്പര്യമില്ലെന്ന് വ്യക്തമാക്കി പിതാവ് റഹീം. അഫാൻ കുടുംബത്തോട് ചെയ്തത് പൊറുക്കാൻ കഴിയാത്ത ക്രൂരതയാണെന്നും റഹീം പറഞ്ഞു. മകനെ കാണാൻ താത്പര്യമില്ലെന്നാണ് ഉമ്മയുടേയും നിലപാട്.
അഫാന്റെ പിതാവ് റഹീമിന്റെ പ്രതികരണം:
മകനെ കാണാൻ താത്പര്യമില്ല. കുടുംബത്തോട് ഇത്രവലിയ ക്രൂരത കാണിച്ച അഫാനോട് പൊറുക്കാൻ കഴിയില്ല. ഫർസാനയുടെ കുടുംബത്തെ കാണാൻ ആഗ്രഹിച്ചിരുന്നു. അതിനായി ശ്രമിക്കുകയും ചെയ്തു. എന്നാൽ കാണാൻ താത്പര്യമില്ലെന്നായിരുന്നു ഫർസാനയുടെ കുടുംബം അറിയിച്ചത്. ഇത്രയും വലിയൊരു ബാധ്യത കുടുംബത്തിനുള്ള കാര്യം തനിക്ക് അറിയില്ലായിരുന്നു. ചികിത്സയ്‌ക്ക് പണമില്ലാതെ വലിയ ബുദ്ധിമുട്ടിലാണ് ഇപ്പോൾ. ആരും സഹായിക്കാനില്ലെന്നും റഹീം പറഞ്ഞു.















