മലപ്പുറം : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയെ കടൽക്കിഴവൻ എന്ന് വിളിച്ചധിക്ഷേപിച്ച് മുസ്ലിം ലീഗ് എം എൽ എ. പെരിന്തൽ മണ്ണ എം എൽ എ ആയ കാന്തപുരം നജീബാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി നടേശനെതിരെ അധിക്ഷേപ വാക്കുകളുമായി രംഗത് വന്നത്. തന്റെ ഫേസ്‌ബുക്കിൽ എഴുതിയ പോസ്റ്റിലാണ് നജീബിന്റെ അവഹേളനം.
നജീബ് പ്രതിനിധാനം ചെയ്യുന്നാണ് രാഷ്‌ട്രീയ പാർട്ടിയായ മുസ്‌ലിം ലീഗിനെ പുകഴ്‌ത്തിക്കൊണ്ട് “ഒന്നുമില്ലായ്മയിൽ നിന്ന് , മുഴു പട്ടിണിയിൽ നിന്ന് കടുത്ത പരീക്ഷണങ്ങളിൽ നിന്ന് , തടഞ്ഞു വീഴാതെ മലപ്പുറത്തെ ഇത്രയും വളർത്തിയ ഒരു രാഷ്‌ട്രീയ പാർട്ടി അവർക്കുണ്ട്. ആ പാർട്ടി തന്നെ അവരെ ഇനിയും മുന്നോട്ട് നയിക്കും.” എന്നും അദ്ദേഹം പറയുന്നു.
വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനകളെ”88 കഴിഞ്ഞ ഒരു കടൽ കിഴവന്റെ സാമ്പത്തിക, രാഷ്‌ട്രീയ ദുഷ്ടലാക്കോടെയുള്ള മലപ്പുറം വിരോധ” മെന്നാണ് നജീബ് വിശേഷിപ്പിക്കുന്നത്. അതിന് താൻ മറുപടി പറയുന്നില്ലെന്നും ഞങ്ങളുടെ കുട്ടികൾ മറുപടി പറയും എന്നും നജീബ് ഭീഷണിപ്പെടുത്തുന്നു.
മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവുമാണെന്നും സ്വതന്ത്രമായ അഭിപ്രായം പറഞ്ഞു ജീവിക്കാൻ കഴിയില്ലെന്നുമാണ് കഴിഞ്ഞ ദിവസം മലപ്പുറം ചുങ്കത്തറയിൽ വെള്ളാപ്പള്ളി പറഞ്ഞത്.
മറ്റ് ആളുകൾക്കിടയിൽ എല്ലാ തിക്കും തിരക്കും അനുഭവിച്ചും ഭയന്നും ജീവിക്കുന്ന ആളുകളാണിവിടെയുള്ളത്. സ്വതന്ത്രമായ വായുപോലും ഇവിടെ നിങ്ങൾക്ക് ലഭിക്കുന്നില്ല. സ്വാതന്ത്ര്യം നേടിയതിന്റെ ഒരംശം പോലും മലപ്പുറത്ത് പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് ലഭിച്ചിട്ടുണ്ടോയെന്നുമായായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന. ഇതിൽ ഹാലിളകിയ മുസ്‌ലിം ലീഗുകാർ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുടെ കോലം കത്തിച്ച് രംഗത്തു വന്നു.പാലക്കാട് കൊല്ലങ്കോട് മുതലമടയിൽ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ കോലം കത്തിച്ച് എസ്.എൻ.ഡി.പി പ്രവർത്തകരുടെ തിരിച്ചടിയും ഉണ്ടായി.















