മലപ്പുറം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണയുമായി ഹിന്ദു ഐക്യവേദി. മലപ്പുറം ജില്ലയെ സംബന്ധിച്ച് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് യാഥാർത്ഥ്യമാണ്. സത്യം ആരു പറഞ്ഞത് കൊണ്ട് ആരും ക്രൂശിക്കപ്പെടാൻ പാടില്ല. അദ്ദേഹത്തെ ഒറ്റപ്പെടുത്തിൽ ആക്രമിക്കാൻ അനുവദിക്കില്ല. ജില്ലയിലെ ഹൈന്ദവ സമൂഹത്തിന്റെ സാമൂഹ്യ അവസ്ഥ പഠിക്കാൻ സർക്കാർ കമ്മീഷനെ നിയോഗിക്കണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന മുഖ്യ രക്ഷാധികാരി കെ. പി ശശികല ടീച്ചർ ആവശ്യപ്പെട്ടു.
1921ലെ മാപ്പിള ലഹളയുടെ കെടുതികൾ അനുഭവിച്ച സമൂഹം ഇന്ന് മലപ്പുറത്ത് ന്യൂനപക്ഷമാണ്. വ്യക്തികൾ തമ്മിലോ മതങ്ങൾ തമ്മിലോ ഉള്ള പ്രശ്നങ്ങളോ അല്ല അദ്ദേഹം ചൂണ്ടിക്കാട്ടിയത്. കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ. സ്വത്തിലടക്കം വലിയ അന്തരം സംഭവിച്ചു. . മറ്റു ചില മതത്തിന്റെ കാര്യങ്ങൾ പഠിക്കാൻ സച്ചാർ കമ്മീഷൻ പൊലുള്ള സംവിധാനങ്ങളുണ്ട്. ഹൈന്ദവ സമൂഹത്തിന്റെ സാമൂഹ്യ അവസ്ഥ പഠിക്കാൻ കമ്മീഷനെ വയ്‌ക്കാൻ സർക്കാർ തയ്യാറാകണം.
വെള്ളാപ്പള്ളി പറഞ്ഞതിൽ സത്യമുണ്ടോ എന്ന് പരിശോധിക്കുകയാണ് മുസ്ലീം ലീഗ് ചെയ്യേണ്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നതിൽ പോലും പക്ഷഭേദമുണ്ടായിരുന്നു. വർഷങ്ങളോളം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തത് മുസ്ലീം ലീഗായിരുന്നു യാഥാർഥ്യത്തിലേക്ക് ചർച്ച പോകാതിരിക്കാൻ രാഷ്‌ട്രീയ പാർട്ടികൾ പുകമറ സൃഷ്ടിച്ച് എതിർക്കുകയാണ്. യാഥാർഥ്യം ചർച്ച ചെയ്യണം. വിവേചനം ഉണ്ട് എന്നത് യാഥാർഥ്യമാണ്. വിദ്യാഭ്യാസ മേഖലയിൽ മാത്രമല്ല, എല്ലാ മേഖലയിലും ഹിന്ദു സമൂഹം മലപ്പുറം ജില്ലയിൽ വിവേചനം നേരിടുന്നുണ്ട്. എന്തുകൊണ്ട് മലപ്പുറത്ത് എൻഎസ്എസിനും എസ്എൻഡിപിക്കും ഇതുവരെ ഒരു കോളജ് പോലും അനുവദിക്കാത്തത്. ജില്ലയിൽ ഒരു കോളജ് ഇല്ല എന്ന് ഒരു സമുദായ നേതാവിന് ആ സമുദായത്തിൽപ്പെട്ടവരോട് പറയാൻ പറ്റില്ലെങ്കിൽ പിന്നെന്ത് സ്വാതന്ത്ര്യമാണ് ഇവിടെയുള്ളതെന്നും ശശികല ടീച്ചർ ചോദിച്ചു.
മലപ്പുറം വേറൊരു രാജ്യം പോലെ എന്നു പറഞ്ഞാൽ അത് സത്യമാണെന്നും ശശികല ടീച്ചർ കൂട്ടിച്ചേർത്തു. സനാതന ധർമ്മത്തിന്റെ ശക്തമായ വക്താവ് തന്നെയാണ് ശ്രീ നാരായണ ഗുരു. എല്ലാ ജാതിക്കാർക്കും മതക്കാർക്കും തുല്യനീതിക്ക് വേണ്ടിയാണ് ശ്രീ നാരായണ ഗുരുദേവൻ പ്രവർത്തിച്ചത്. തുഞ്ചത്തെഴുത്തച്ഛന്റെ ഒരു പ്രതിമ പോലും ഇവിടെ സ്ഥാപിക്കാനാകുന്നില്ല. എന്തുകൊണ്ടാണെന്ന് എല്ലാവർക്കും അറിയാം. കെ. കേളപ്പനെ ഒഴിവാക്കി വാര്യം കുന്നനെ പ്രതിഷ്ഠിക്കാൻ ശ്രമം നടക്കുകയാണെന്നും ശശികല ടീച്ചർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.















