തിരുവനന്തപുരം: ഒടുവിൽ വീട്ടു പ്രസവത്തിനെതിരെ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം മനഃപൂർവമായ നരഹത്യയാണെന്ന് മന്ത്രി പറഞ്ഞു. ആശ വർക്കർമാരോട് യുവതി മറഞ്ഞു നിന്നാണ് സംസാരിച്ചത്. അവബോധമില്ലാത്തത് കൊണ്ടല്ല മറഞ്ഞിരുന്നത്. അവർ ബോധപൂർവ്വം കാര്യങ്ങൾ മറച്ചുവെക്കുകയാണ്. കഴിഞ്ഞ വർഷം 500 ലധികം പ്രസവങ്ങളാണ് വീടുകളിൽ നടന്നത്. ആ വർഷവും ഇതിന്റെ തോതിൽ കുറവ് വന്നിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.
ആഴ്ചകൾക്ക് മുമ്പ് കോഴിക്കോട് വീട്ടിൽ പ്രസവിച്ച വനിതകളെ അവാർഡ് നൽകിയ ആദരിച്ച സംഭവം ജനം ടിവി പുറത്ത് കൊണ്ടുവന്നിരുന്നു. അക്വിഷ് എന്ന സംഘടനയാണ് പരിപാടി സംഘടിച്ചത്. വാർത്തയ്‌ക്ക് പിന്നാലെ ജനം ടിവി അക്വിഷിനെ കുറിച്ചുള്ള മുഴുവൻ വിവരങ്ങൾ ആരോഗ്യ വകുപ്പിനും മന്ത്രിയുടെ ഓഫീസിനും കൈമാറിയിരുന്നു. കൂടാതെ ആരോഗ്യമന്ത്രിയുടെ പ്രതികരണവും തേടിരുന്നു. എന്നാൽ അന്ന് പ്രതികരിക്കാനോ എന്തെങ്കിലും നടപടിയെടുക്കാനോ മന്ത്രി തയ്യാറായിരുന്നില്ല. മാസങ്ങൾക്ക് മുമ്പ് തിരുവനന്തപുരം നെയ്യാറ്റിൻകരയിലും സമാനരീതിയിൽ യുവതി രക്തം വാർന്ന് മരിച്ചിരുന്നു. കഴിഞ്ഞ ഒൻപത് മാസത്തനിടെ ഒൻപത് കുഞ്ഞുങ്ങളാണ് വിട്ടിലെ പ്രസവത്തിനിടെ മരിച്ചത്. യഥാർത്ഥ കണക്കുകൾ ഇതിൽ കൂടുതൽ വരും.
ശരിഅത്ത് അനുസരിച്ചുള്ള വീട്ടിലെ പ്രസവങ്ങൾ മലപ്പുറത്താണ് ഏറ്റവും അധികം നടക്കുന്നതെന്ന് ആരോഗ്യ വകുപ്പും സ്ഥിരീകരിച്ചിരുന്നു. വീടുകളിൽ പ്രസവം നടത്താൻ പ്രോത്സാഹിപ്പിക്കുന്ന സംഘങ്ങളും നവ മാദ്ധ്യമ കൂട്ടായ്നകളും സജീവമാണ്. അടുത്തിടെ വീട്ടിൽ പ്രസവിച്ച കുട്ടിക്ക് ജനന സർട്ടിഫിക്കറ്റ് നൽകിയില്ലെന്ന് പറഞ്ഞ് ചാനലുകളിൽ നിറഞ്ഞ നിന്ന ദമ്പതികൾക്ക് വൻ സ്വീകാര്യത ലഭിച്ചതും ഇതിന്റെ ഭാഗമാണ്.
ഗർഭിണിയാണെന്ന കാര്യം പോലും ആശുപത്രിയെയോ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാരയോ അറിയിക്കാതെയാണ് വീടുകളിൽ പ്രസവം നടത്തിപ്പിക്കുന്നത്. താനൂർ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങളുടെ പ്രധാന പ്രവർത്തനം. സുഖപ്രസവം നടക്കുമെന്ന വിശ്വാസത്തിൽ ‘മറിയംപൂവ്’ എന്ന പൂവും ചിലർ ഉപയോഗിക്കുന്നുണ്ടെന്നും പറയപ്പെടുന്നു. ഗൾഫ് രാജ്യങ്ങളിൽനിന്നാണ് ഇത് കൊണ്ടുവരുന്നത്. ഗർഭിണിയുടെ കിടക്കയിലോ തലയിണ ക്കടിയിലോ ആണ് ഇത് വെയ്‌ക്കാറുള്ളത്.
നിലവിൽ മലപ്പുറം ജില്ലയിലെ പല ഭാഗങ്ങളിലും വാക്സിനേഷനെതിരായ പ്രചാരണം ശക്തമാണ്. അതിന്റെ തുടർച്ചയാണ് ശരിഅത്ത് പ്രസവ പ്രോത്സാഹനവും. വീട്ടിലെ പ്രസവവും മരണവും ആവർത്തിക്കുമ്പോഴും ഇതിനെതിരെ എന്തു നടപടി എടുത്തു എന്ന ചോദ്യത്തിന് ആരോഗ്യ വകുപ്പിന്‍റെ കൈയ്യിൽ പക്ഷെ ഉത്തരമില്ല.















