തിരുവനന്തപുരം : മലപ്പുറം ജില്ലയിലെ പിന്നാക്ക വിഭാഗങ്ങള്‍ അനുഭവിക്കുന്ന അനീതിയെ കുറിച്ച് ശബ്ദിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ചിലർ നൽകിയ പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് നിയമോപദേശം. എടക്കര പൊലീസാണ് നിയമോപദേശം തേടിയത്.
വെള്ളാപ്പള്ളി ഏതു വിഭാഗത്തെയാണ് ആക്ഷേപിച്ചതെന്ന് പ്രസംഗത്തില്‍ വ്യക്തതയില്ലെന്നതാണ് കേസെടുക്കാന്‍ സാധിക്കില്ലെന്നതിന് കാരണമായി ലഭിച്ച നിയമോപദേശം. മലപ്പുറം ചുങ്കത്തറയില്‍ എസ് എന്‍ ഡി പി സംഘടിപ്പിച്ച പരിപാടിയിലാണ് വെളളാപ്പളളി അനീതികളെ കുറിച്ച് തുറന്നു പറഞ്ഞത്.
മറ്റ് ആളുകൾക്കിടയിൽ എല്ലാ തിക്കും തിരക്കും അനുഭവിച്ചും ഭയന്നും ജീവിക്കുന്ന ആളുകളാണിവിടെയുള്ളത്. സ്വതന്ത്രമായ വായുപോലും ഇവിടെ നിങ്ങൾക്ക് ലഭിക്കുന്നില്ല. സ്വാതന്ത്ര്യം നേടിയതിന്റെ ഒരംശം പോലും മലപ്പുറത്ത് പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് ലഭിച്ചിട്ടുണ്ടോയെന്നുമായായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന.
പ്രസംഗം വിവാദമായതോടെ. യൂത്ത് ലീഗ് ഉൾപ്പെടെയുള്ള നിരവധി മുസ്‌ലിം സംഘനകൾ മലപ്പുറം ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ പരാതി നൽകി. അഭിപ്രായം പറഞ്ഞ യോഗം ജനറൽ സെക്രട്ടറിയെ വളഞ്ഞിട്ടാക്രമിക്കാൻ മുസ്‌ലിം സംഘടനകൾ രംഗത്തിറങ്ങിയതോടെ “സ്വതന്ത്രമായ അഭിപ്രായം പറഞ്ഞു മലപ്പുറത്ത് ജീവിക്കാൻ കഴിയില്ലെന്നുള്ള” വെള്ളാപ്പള്ളിയുടെ പ്രസ്താവന സത്യമാകുകയാണ് എന്ന നിരീക്ഷണം ശക്തമായി
സത്യം തുറന്ന് പറഞ്ഞ വെളളാപ്പളളിക്കെതിരെ മുസ്ലീം സംഘടനകളും നേതാക്കളും വലിയ അധിക്ഷേപമുയര്‍ത്തിയിരുന്നു. മുസ്ലീം ലീഗ് അദ്ദേഹത്തിന്റെ കോലം കത്തിക്കുകയും ചെയ്തു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശനെ നിരന്തരം അവഹേളിക്കുന്ന മുസ്‌ലിം ലീഗ് നേതാക്കളുടെ നടപടികളിൽ പ്രതിഷേധിച്ച ശ്രീനാരായണീയരും സാദിഖലി ശിഹാബ് തങ്ങളുടെ കോലം കത്തിച്ചു.
താന്‍ മുസ്ലീം വിരോധിയല്ലെന്നും എന്നാല്‍ സത്യം വിളിച്ചു പറയുമെന്നും വെളളാപ്പളളി പ്രതികരിച്ചിരുന്നു. മലപ്പുറത്ത് ശ്രീനാരായണീയരടക്കം അനീതി അനുഭവിക്കുന്നുണ്ടെന്ന് വെളളാപ്പളളി പറഞ്ഞു. സാമ്പത്തിക, വിദ്യാഭ്യാസ കാര്യങ്ങളിലുള്‍പ്പെടെ അനീതിയാണ്. ശ്രീനാരായണീയര്‍ക്ക് അര്‍ഹതപ്പെട്ടത് കിട്ടുന്നില്ല. മുസ്ലീം ലീഗ് വഞ്ചിച്ചെന്നും അദ്ദേം പറഞ്ഞു.















