അമരാവതി: ലോകാരോഗ്യ ദിനത്തിൽ 108 സൂര്യനമസ്കാരങ്ങൾ ചെയ്ത് ഗിന്നസ് ലോക റെക്കോർഡ് നേടി വിദ്യാർത്ഥികൾ. 20,000 വനവാസി വിദ്യാർത്ഥികളാണ് സൂര്യനമസ്കാരത്തിൽ പങ്കെടുത്തത്. രണ്ട് മണിക്കൂറാണ് വിദ്യാർത്ഥികളുടെ സൂര്യനമസ്കാരം ചെയ്തത്. പങ്കെടുത്തതിൽ 13,000-ത്തിലധികവും പെൺകുട്ടികളായിരുന്നു. ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിലായിരുന്നു പരിപാടി.
ലണ്ടൻ വേൾഡ് റെക്കോർഡ് യൂണിയൻ മാനേജർ ആലീസ് റെനോഡാണ് റെക്കോർഡ് പ്രഖ്യാപിച്ചത്. പട്ടികവർഗ ക്ഷേമ മന്ത്രി ഗുമ്മാടി സന്ധ്യയാണ് പരിപാടി ഉദ്ഘാടനം ചെയ്തു. നിരവധി ആളുകളാണ് സൂര്യനമസ്കാരം കാണാനായി എത്തിയത്.
ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് പ്രധാനമായും സൂര്യനമസ്കാരത്തിൽ പങ്കെടുത്തത്. കഴിഞ്ഞ അഞ്ച് മാസമായി പരിപാടിക്കായി തയാറെടുക്കുകയായിരുന്നു ഇവർ. ദിവസവും നാല് മണിക്കാണ് വിദ്യാർത്ഥികളുടെ യോഗ ആരംഭിക്കുന്നത്. വിദ്യാർത്ഥികളുടെ ആരോഗ്യം, പഠനം, കാര്യക്ഷമത എന്നിവയിൽ ഗണ്യമായ പുരോഗതി ഉണ്ടായതായി ജില്ലാ കളക്ടർ ദിനേശ് കുമാർ പറഞ്ഞു.
വിവിധ രോഗങ്ങൾ പിടിപ്പെട്ട് ആശുപത്രികൾ കയറിയറങ്ങിയ കുട്ടികൾക്ക് യോഗ പരിശീലനം ആരംഭിച്ചത് മുതൽ ആരോഗ്യസമ്പന്ധമായ പ്രശ്നങ്ങളില്ലെന്ന് രക്ഷിതാക്കൾ പറയുന്നു.















