12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ഡൈർ വുൾഫ് വീണ്ടും പുനർജനി. ജനിതക എഞ്ചിനീയറിംഗിലൂടെ ചെന്നായകളുടെ ജനനം. 2024 ഒക്ടോബർ ഒന്നിനാണ് രണ്ട് ആൺ ചെന്നായകൾ ജനിച്ചക്. ജനുവരിയിൽ ഒരു പെൺ ചെന്നായയും ജനിച്ചു. ആൺ ഡൈർ വുൾഫ് നിലവിൽ നാല് അടി നീളവും 36 കിലോഗ്രാമിൽ കൂടുതൽ ഭാരവുമുണ്ട്. റോമുലസ്, റെമസ് എന്നീ പേരുകളാണ് ഇവയ്‌ക്ക് നൽകിയിരിക്കുന്നത്.
Meet Romulus and Remus—the first animals ever resurrected from extinction. The dire wolf, lost to history over 10,000 years ago, has returned. Reborn on October 1, 2024, these remarkable pups were brought back to life using ancient DNA extracted from fossilized remains.
Watch… pic.twitter.com/XwPz0DFoP5
— Colossal Biosciences® (@colossal) April 7, 2025
ടെക്സസ് ആസ്ഥാനമായുള്ള കൊളോസൽ ബയോസയൻസസ് കമ്പനിയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. പുരാതന ഡിഎൻഎ, ക്ലോണിംഗ്, ജീൻ എഡിറ്റിംഗ് എന്നിവ സംയോജിപ്പിച്ചാണ് ചെന്നായ കുഞ്ഞുങ്ങളെ സൃഷ്ടിച്ചതെന്ന് കമ്പനി അധികൃതർ പറഞ്ഞു. എച്ച്ബിഒയിൽ സംപ്രേക്ഷണം ചെയ്ത ‘ഗെയിം ഓഫ് ത്രോൺസ്’ എന്ന പരമ്പരയിലൂടെയാണ് ഡൈർ വുൾഫുകൾ പ്രശസ്തമായത്. ഡൈർ വുൾഫുകളുടെ തിരിച്ച് വരവിൽ ടെസ്ല സിഇഒ പ്രതികരിച്ചിട്ടുണ്ട്.. “ദയവായി ഒരു മിനിയേച്ചർ പെറ്റ് വൂളി മാമോത്തിനെ ഉണ്ടാക്കിത്തരൂ,” മസ്‌ക് എക്‌സിൽ പറഞ്ഞു.
Please make a miniature pet wooly mammoth https://t.co/UxoIWmzq6h
— Elon Musk (@elonmusk) April 7, 2025
ഡൈർ വുൾഫുകളുടെ ജനിത സാമ്യമുള്ള ഗ്രേ വുൾഫുകളുടെ ഡിഎൻഎയാണ് പ്രധാനമായും ഉപയോഗിച്ചത്. ഗ്രേ വുൾഫിൽ നിന്നും എടുത്ത ഒരു കുപ്പി രക്തം സംസ്കരിച്ചാണ് ക്ലോണിംഗ് നടത്തിയത്. 13,000 വർഷം പഴക്കമുള്ള പല്ലിൽ നിന്നും 72,000 വർഷം പഴക്കമുള്ള ഒരു തലയോട്ടിയിൽ നിന്നും ഡിഎൻഎ ശേഖരിച്ചിരുന്നു, കൊളോസൽ സഹസ്ഥാപകൻ ജോർജ്ജ് ചർച്ച് ടൈം മാഗസിനോട് പറഞ്ഞു. ഡൈർ വുൾഫുകളുടെ ജനനത്തെ ഗെയിം ചേഞ്ചർ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ഡൈർ വുൾഫുകൾ വന്യത കൂടുതലുള്ള മൃഗങ്ങളാണ്. അതിനാൽ കുഞ്ഞ് ഡൈർ വുൾഫുകളുടെ പെരുമാറ്റം നിലവിലുള്ള മറ്റ് ചെന്നായ് ഇനങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. മനുഷ്യരിൽ നിന്നും അകലം പാലിച്ചാണ് ഇടപെടൽ.
നിലവിൽ 2000 ഏക്കർ വരുന്ന ഭൂപ്രദേശത്താണ് ഇവയെ പാർപ്പിച്ചിരിക്കുന്നത്. 10 അടി ഉയരത്തിലുള്ള വേലി കെട്ടി ഈ സ്ഥലം സംരക്ഷിച്ചിട്ടുണ്ട്. സുരക്ഷാ ജീവനക്കാരും ഡ്രോണുകളും നിരീക്ഷണക്യാമറകളും ഇവയെ നിരീക്ഷിച്ചുവരികയാണ്..