ഏഴാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ സ്കൂൾ ബാഗ് പരിശോധിച്ച അദ്ധ്യാപകർ ഞെട്ടി. കിട്ടിയത് കോണ്ടം കവറുകളും കത്തിയും ചീട്ടും ഉൾപ്പടെയുള്ളവ. ഇക്കൂട്ടത്തിൽ ഇടിവളയും ഇടിക്കട്ടയുമുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. നാസിക്കിലെ ഘോട്ടിയിലെ ഒരു സ്കൂളിലാണ് സംഭവം.
പതിവ് പരിശോധനയുടെ സമയത്താണ് ഇവ കണ്ടെത്തിയതെന്ന് സ്കൂളിന്റെ വൈസ് പ്രിൻസിപ്പൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഒരു ബാഗിൽ നിന്ന് മാത്രമല്ല, ഇത്തരം വസ്തുക്കൾ ലഭിച്ചതെന്നും മിക്ക കുട്ടികളുടെ ബാഗിൽ നിന്നും ഇതൊക്കെ ലഭിച്ചെന്നും അദ്ധ്യാപകൻ വിവരിച്ചു. ദിവസങ്ങളായി നടത്തുന്ന പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. കുറ്റകൃത്യ പ്രവണതയിൽ നിന്ന് കുട്ടികളെ തടയാനാണ് ഇത്തരത്തിൽ വ്യാപകമായ പരിശോധന നടത്തുന്നതെന്നും വൈസ് പ്രിൻസിപ്പൽ വ്യക്തമാക്കി.
സ്കൂളിന്റെ നടപടിയെ രക്ഷിതാക്കൾ സ്വാഗതം ചെയ്തു. ഇത് വഴി തെറ്റലിന്റെ കാലമാണെന്നും സ്കൂൾ അധികൃതർ നടപ്പാക്കുന്ന ഉദ്യമം വളരെ ശരിയാണെന്നും ഒരു രക്ഷകർത്താവ് പ്രതികരിച്ചു.
#WATCH | Nashik: Condoms, Knives Found In Backpacks Of Class 5 & 6 Students In School In Ghoti
Read story by Prashant Nikale: https://t.co/28s8VaA4dz #Maharashtra #NashikNews pic.twitter.com/xafvcIN8Lu
— Free Press Journal (@fpjindia) April 8, 2025