കോട്ടയം: തെങ്ങണയിൽ ബാറിനു മുന്നിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ മുഖ്യ പ്രതി ഉൾപ്പെടെ 5 പേർ അറസ്റ്റിലായി.
തൃക്കൊടിത്താനം സ്വദേശികളായ സാജു ജോജോ , ടോംസൺ , കെവിൻ , ബിബിൻ , ഷിബിൻ എന്നിവരാണ് പിടിയിലായത്. ഇതിൽ ഒന്നാം പ്രതി സാജു ജോജോ കാപ്പാ കേസിൽ അടുത്തിടെ പുറത്തിറങ്ങിയ ആളാണ്.
തൃക്കൊടിത്താനം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അക്രമണത്തിന്റെ CCTV ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
സിയാദ് ഷാജി , അമീൻ എന്നി പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ യാത്രക്കാരെ ബിയർ കുപ്പികൊണ്ട് തലക്കടിച്ച കേസിൽ ഇരുവരെയും റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു















