തിരുവനന്തപുരം: പൂക്കോട് ക്യാമ്പസിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ വിദ്യാർത്ഥികളെ പുറത്താക്കി കേരള വെറ്ററിനറി സർവകലാശാല. പ്രതികളായ 19 വിദ്യാർത്ഥികളെയാണ് സർവകലാശാല പുറത്താക്കിയത്.
പ്രതികളായ 19 വിദ്യാർത്ഥികൾ കുറ്റക്കാരാണെന്ന് യൂണിവേഴ്സിറ്റിയുടെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വിദ്യാർത്ഥികൾക്കെതിരായ നടപടി വെറ്ററിനറി സർവകലാശാല ഹൈക്കോടതിയെ അറിയിച്ചു.
സിദ്ധാർത്ഥന്റെ അമ്മ എംആർ ഷീബ നൽകിയ ഹർജിയിലാണ് മറുപടി. മറ്റ് ക്യാമ്പസുകളിൽ പ്രവേശനം നേടിയത് ചോദ്യം ചെയ്തായിരുന്നു സിദ്ധാർത്ഥന്റെ അമ്മ ഹർജി നൽകിയത്.















