കലാഭവൻ മണി വിടപറഞ്ഞിട്ട് വർഷം ഒൻപതായെങ്കിലും അദ്ദേഹത്തിന്റെ പാട്ടുകളും ഓർമകളും ഇന്നും മലയാളിക്ക് പ്രിയപ്പെട്ടതാണ്. അതുപോലെ അദ്ദേഹത്തിന്റെ കുടുംബവും. എന്നാൽ മണിയുടെ വിയോഗത്തിന് ശേഷം ഭാര്യയെയും മകളെയും അധികം പൊതുമദ്ധ്യത്തിൽ കാണാറില്ല. അതുകൊണ്ട് തന്നെ വലപ്പോഴും പുറത്ത് വരുന്ന വിശേഷങ്ങൾ കേൾക്കാൻ പ്രേക്ഷകർക്ക് ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
മണിയുടെ മരണ സമയത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ശ്രീലക്ഷ്മി. തുടർന്ന് അച്ഛന്റെ ആഗ്രഹം പോലെ എംബിബിഎസിന് പ്രവേശനം നേടുകയും ചെയ്തു. നിലവിൽ എറണാകുളം ശ്രീനാരായണ കോളജ് ഓഫ് മെഡിക്കൽ സയൻസിൽ നാലാം വർഷ വിദ്യാർത്ഥിനിയാണ് . പഠന സൗകര്യാർത്ഥം കോളേജിന് തൊട്ടടുത്ത് ശ്രീലക്ഷ്മിയും അമ്മ നിമ്മിയും താമസിക്കുന്നത്.
അടുത്തിടെ കോളജിലെ കൂട്ടുകാരുമൊത്ത് ശ്രീലക്ഷ്മി ചാലക്കുടിയിലെ മണികൂടാരത്തിൽ എത്തിയിരുന്നു. കൂട്ടുകാർ പകർത്തിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അച്ഛന് കിട്ടിയ സമ്മാനങ്ങളും ഓർമകുടീരവും പാടിയുമൊക്കെ കാണിച്ചുകൊടുക്കുന്ന ശ്രീലക്ഷ്മിയാണ് വീഡിയോയിലുള്ളത്.















