ന്യൂഡൽഹി: ആൻഡ്രോയിഡ് സോഫ്റ്റ്‌വെയർ, പിക്സൽ ഫോണുകൾ, ക്രോം ബ്രൗസർ ഗ്രൂപ്പുകളിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് ജീവനക്കാരെ ഗൂഗിൾ പിരിച്ചുവിട്ടു. ആൻഡ്രോയിഡ്, ഹാർഡ് വെയർ ടീമുകളെ ഒരുമിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ വെട്ടിച്ചുരുക്കാൻ ഗൂഗിൾ തീരുമാനിച്ചതെന്നാണ് വിവരം.
ഫെബ്രുവരിയിൽ ഗൂഗിൾ ക്ലൗഡ് ഡിവിഷനിലെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചുകൊണ്ട് നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. മാറിക്കൊണ്ടിരിക്കുന്ന വിപണി സാഹചര്യങ്ങൾക്കിടയിൽ കമ്പനിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ചെലവ് കുറയ്‌ക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണിത്.
’ഗൂഗിളിന്റെ തന്ത്രപരമായ മാറ്റം’ എന്നാണ് ഈ പിരിച്ചുവിടൽ നടപടിയെ ഗൂഗിൽ വക്താവ് വിശേഷിപ്പിക്കുന്നത്. എന്നാൽ അടിയന്തര നടപടിയിൽ ഔദ്യോഗികമായി പ്രതികരിക്കാൻ കമ്പനി ഇതുവരെ തയാറായിട്ടില്ല.
2023-ലും സമാന പിരിച്ചുവിടൽ നടപടികൾ ഗൂഗിളിലെ ജീവനക്കാർ നേരിട്ടിരുന്നു. അതിന്റെ തുടർച്ചയാണ് ഈ നീക്കമെന്നാണ് വിവരം. ഗൂഗിളിലെ ആഗോളതല കമ്പനികളിൽ ആറ് ശതമാനം ജീവനക്കാരുടെ കുറവിന് ഇത് കാരണമാകുന്നുവെന്നാണ് വിലയിരുത്തൽ.















