കണ്ണൂർ: ഫ്രണ്ട്സ് അസോസിയേഷൻ ഡോംബിവിലിയുടെ 37-ാമത് വാർഷികത്തിന്റെ ഭാഗമായി കാൻഫ മെഗാ ഷോ നടക്കും. ഇന്ന് വൈകുന്നേരം അഞ്ച് മണി മുതൽ ഡോംബിവ്‌ലി ഈസ്റ്റിലുള്ള സാവിത്രി ഭായ് ഫുലെ ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി നടക്കുന്നത്.
ഐഡിയ സ്റ്റാർ സിംഗർ സീസൺ ഒമ്പതിലെ വിജയി അരവിന്ദ് ദിലീപ് നയിക്കുന്ന ഗാനമേള, കൂടെ ദിശ പ്രകാശ് , ശ്രീഹരി പാലക്കാട് , മായ – മണിക്കുട്ടൻ എന്നിവർ ചേർന്നൊരുക്കുന്ന കോമഡി ഷോ, പുറച്ചേരി ഗ്രാമീണകലാവേദി- പയ്യന്നുർ ഒരുക്കുന്ന ഫോക്ക് മെഗാ ഷോ എന്നിവ ഉണ്ടയിരിക്കും.
ഇതുവരെ ലഭിച്ച അപേക്ഷകർക്കുള്ള മെഡിക്കൽ ഉപകരണങ്ങൾ, ധനസഹായം എന്നിവ കൈമാറുകയും ചെയ്യും. എല്ലാവർക്കും സ്വാഗതം – പ്രവേശനം സൗജന്യം
വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക – Anoop Nambiar (Programme convenor ) – 9833226891















