സൗദി അറേബ്യയെ പുകഴ്ത്തിയും ഇന്ത്യയെ പരിഹസിച്ചും നടൻ ടൊവിനോ തോമസ്. ‘ സൗദിയപ്പറ്റി നമുക്ക് എല്ലാർവർക്കും അറിയാം. ഞാൻ 2019-ൽ പോയപ്പോൾ കണ്ട സൗദിയല്ല 2023-ൽ പോയപ്പോൾ കണ്ടത്. അതിന്റേതായ സമയം കൊടുക്കൂ, അവർ അവരുടേതായ ഭേദഗതികൾ വരുത്തുന്നുണ്ട്.
എന്നാൽ 2019-ൽ ഇന്ത്യ ഉണ്ടായിരുന്നതിനേക്കാൾ പ്രോഗ്രസീവായാണോ, റിഗ്രസീവായിട്ടാണോ മാറിയിരിക്കുന്നത് എന്ന് ചോദിച്ചാൽ അത് വലിയ ചോദ്യമാണ്. കഴിഞ്ഞ അഞ്ചാറുവർഷംകൊണ്ട് പുരോഗതിയാണോ അധോഗതിയാണോ ഉണ്ടാക്കിയിരിക്കുന്നത് എന്നതിൽ എനിക്ക് സംശയമുണ്ട്’, ടൊവിനോ തോമസ് പറഞ്ഞു.
ടൊവിനോ നിർമിച്ച മരണമാസ്സ് സിനിമയുടെ പ്രസ് മീറ്റിനിടെയായിരുന്നു പരിഹാസം. സിനിമയുടെ പ്രദർശനം സൗദിയിലും കുവൈത്തിലും നിരോധിച്ചിരുന്നു. ഇതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കാണ് ടൊവിനൊയുടെ ഇത്തരത്തിലുള്ള പ്രതികരണം.















