2024-25 ഐഎസ്എൽ സീസണിലെ കലാശ പോരി കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്റ്റേഡിയം വേദിയാകും. ഇന്ന് രാത്രി 7.30ന് മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്സും ബെംഗളൂരു എഫ്സിയും ഏറ്റുമുട്ടും. ലീഗിൽ തലപ്പത്ത് തുടർന്ന മോഹൻ ബഗാന ഐഎസ്എൽ വിന്നേഴ്സ് ഷീൾഡ് നേടിയിരുന്നു. നേട്ടം കൊയ്യുന്ന ആദ്യ ടീമും ബഗാനാണ്.
സെമിയിലെ ആദ്യ പാദത്തിൽ 2-1 ന് ജംഷദ്പൂരിനോട് തോറ്റ ജോസ് മൊളിനോയുടെ ടീം രണ്ടാം പാദത്തിൽ വമ്പൻ തിരിച്ചുവരവ് നടത്തിയാണ് ഫൈനൽ ബെർത്ത് ഉറപ്പിച്ചത്. ബെംഗളൂരു എഫ്സി സീസണിൽ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പ്ലേ ഓഫിൽ മുംബൈ സിറ്റിയെ തോൽപ്പിച്ച അവർ സെമിയിൽ ഗോവയെ മറികടന്നത് ഗോൾ ശരാശരിയിലാണ്.
ഈ സീസണിൽ മുഖാമുഖം വന്നപ്പോൾ ബെംഗളൂരുവും ബഗാനും ഓരോ വിജയം വീതം നേടിയിരുന്നു. ഡ്യൂറാൻഡ് കപ്പിലെ മത്സരം സമനിലയിൽ അവസാനിച്ചിരുന്നു. തുല്യ ശക്തികൾ ഏറ്റുമുട്ടുമ്പോൾ തീപാറുമെന്ന കാര്യം ഉറപ്പ്. ജിയോ സ്പോർട്സിലും സ്റ്റാർ സ്പോർട്സ് 3യിലും തത്സമയം മത്സരം കാണാം.
Leave a Comment