തിരുവനന്തപുരം: ലോകമെങ്ങും ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു.ഈസ്റ്റർ ഞായറിന് മുന്നോടിയായി വരുന്ന ഞായറാഴ്ചയാണ് ഓശാന. വിശുദ്ധവാരാചരണത്തിനു തുടക്കംകുറിച്ച് സംസ്ഥാനത്തും വിവിധ ദേവാലയങ്ങളില്‍ പ്രത്യേക തിരുക്കര്‍മങ്ങള്‍ നടക്കും.സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദിനങ്ങളായ പീഡാനുഭവവാരത്തിന് ഇതോടെ തുടക്കമാവും.യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിനൊപ്പം അന്ത്യ അത്താഴത്തിന്റെയും കാൽവരിക്കുന്നിലെ കുരിശുമരണത്തിന്റെയും ഉയിർപ്പുതിരുന്നാളിന്റെയും ഓർമ്മ പുതുക്കുന്ന വേളയാണിത്.
ക്രൈസ്തവവിശ്വാസി സമൂഹം വിവിധ ദേവാലയങ്ങളിലും നഗരവീഥികളിലുംകുരുത്തോല പ്രദക്ഷിണം നടത്തും. യേശുക്രിസ്തുവിനെ ജനങ്ങൾ രാജകീയപദവികളോടെ ഒലിവിലകളേന്തി ജറുസലേമിലേക്ക് വരവേറ്റതിനെ അനുസ്മരിച്ചാണ്, കുരുത്തോല ഘോഷയാത്രയും ദിവ്യബലിയും നടക്കുന്നത്.
നാളെ മുതൽ ബുധൻ വരെ പ്രഭാത ധ്യാനത്തോടനുബന്ധിച്ച് ദേവാലയങ്ങളിൽ പുരോഹിതർ ബൈബിൾ സന്ദേശം നൽകി ദിവ്യബലി അർപ്പിക്കും. പെസഹ, ദുഖവെള്ളി ആചാരണ ത്തിനും പ്രത്യക ചടങ്ങുകൾ ഉണ്ട്. ഇതിനു ശേഷം ശനിയാഴ്ച രാത്രി ഉയിർപ്പ് തിരുകർമ്മങ്ങൾ ആരംഭിച്ച് ഞായറാഴ്ച പുലർച്ചെ അവസാനിക്കും. ഇതോടെ ദേവാലയങ്ങളിലും വീടുകളിലും ഈസ്റ്റർ ആഘോഷങ്ങൾക്ക് തുടക്കമാകും.















