കുന്നംകുളം: കുന്നംകുളം കാട്ടകാമ്പാൽ മേഖലയിലുണ്ടായ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം. ഇന്ന് പുലർച്ചെ 3.30ടെയാണ് ചിറയിൻ കാട് മേഖലയിൽ കനത്ത മഴയും മിന്നൽ ചുഴലിയും ഉണ്ടായത്.
വൈദ്യുത പോസ്റ്റുകളും മരങ്ങളും വീണ് നിരവധി വീടുകൾ ഭാഗികമായി തകർന്നു. മേഖലയിലെ വൈദ്യുതി ബന്ധം പൂർണ്ണമായും തകർന്ന നിലയിലാണ്.
ചിറയിൻകാട് പള്ളിക്കര വിജയൻ, എരണ്ടക്കാട്ട് കുഞ്ഞുമോൾ, അത്തമൻ വീട്ടിൽ സുഫൈർ തുടങ്ങി നിരവധി പേരുടെ വീടുകൾക്ക് മരം വീണ് കേടുപാടുകൾ സംഭവിച്ചു. മേഖലയിൽ തെങ്ങുകളും, മരങ്ങളും, ജാതി മരങ്ങളും വ്യാപകമായി മറിഞ്ഞ് വീണ് നശിച്ചിട്ടുണ്ട്.















