തിരുവനന്തപുരം : വിഷുപ്പുലരിയിൽ സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ ഭക്ത ജനത്തിരക്ക്. ശബരിമലയിലും ഗുരുവായൂരിലും പതിനായിരങ്ങളാണ് വിഷു ദർശനത്തിനായി എത്തിയത്.
വിഷുപ്പുലരിയിൽ ഗുരുവായൂരിൽ കണ്ണനെ കണി കാണാൻ പതിനായിരങ്ങളെത്തി. പുലർച്ചെ 2.45 മുതൽ 3.45 വരെ നടന്ന വിഷുക്കണി ദർശനങ്ങൾ തൊഴുത് ജനങ്ങൾ ഗുരുപവനപുരിയിൽ ആനന്ദ ചിത്തരായി. ഇന്നലെ രാത്രി തൃപ്പുകയ്‌ക്ക് ശേഷം ശാന്തിയേറ്റ കീഴ്ശാന്തി കണിയൊരുക്കി.
ശ്രീകോവിലിന്റെ മുഖമണ്ഡപത്തിലാണ് കണിയൊരുക്കിയത്. വിഷുക്കണി ദർശനത്തിനായുള്ള ഭക്തരുടെ നീണ്ടനിര ഇന്നലെ വൈകിട്ടോടെ ക്ഷേത്ര സന്നിധിയിൽ രൂപപ്പെട്ടിരുന്നു.
സന്നിധാനത്ത് അയ്യപ്പ ചിത്രം പതിച്ച സ്വർണ ലോക്കറ്റിന്റെ വിതരണ ഉദ്ഘാടനം ദേവസ്വം മന്ത്രി വി എൻ വാസവൻ നിർവഹിച്ചു.മന്ത്രി ലോക്കറ്റ് ഭക്തന് നൽകിയാണ് വിതരണം നിർവഹിച്ചത്.
രണ്ട് ഗ്രാം , നാല് ഗ്രാം , 8 ഗ്രാം ലോക്കറ്റുകളാണ് ഓൺലൈൻ ബുക്കിങ്ങിലൂടെ വിതരണം ചെയ്യുന്നത്. ആഗോള അയ്യപ്പ സംഗമം നടത്തുമെന്ന് ദേവസ്വംമന്ത്രി വി എൻ വാസവൻ പറഞ്ഞു. ഈ വർഷം ഓണത്തിന് ലോകത്തുള്ള അയ്യപ്പഭക്തരുടെ സംഗമം ദേവസ്വം ബോർഡ് സംഘടിപ്പിക്കും. ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുക പമ്പയിലായിരിക്കും.
: ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിന് ഭക്തജനത്തിരക്ക്. പുലർച്ചെ നാലു മണിക്ക് ആരംഭിച്ച വിഷുക്കണി ദർശനത്തിനുള്ള വരി ഇടയാൽത്തറ വരെ നീണ്ടു. അമ്പലപ്പുഴയിലെ വൻ ഭക്തജനത്തിരക്കാണുള്ളത്















